ഓമശ്ശേരി : 'ഹാപ്പി വിത്ത് എക്സാം' എന്ന തലക്കെട്ടിൽ എസ്. ഐ. ഒ - ജി. ഐ. ഒ ഓമശ്ശേരി ഏരിയ സംയുക്തമായി എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്കായി മോട്ടിവേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഓമശ്ശേരി ഏരിയ പ്രസിഡന്റ് യൂസുഫ് പുത്തൂർ പ്രോഗ്രാം ഉദ്ഘാടനം നിർവഹിച്ചു. മോട്ടിവേഷൻ ട്രെയിനർമാരായ ഹാദി, ഇജാസ് അഹ്മദ്, ഫർഹ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. എസ് ഐ ഒ ഏരിയ സെക്രട്ടറി അഫ്സൽ അധ്യക്ഷത വഹിച്ചു. ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ് എച്ച് ആർ ഡി കോർഡിനേറ്റർ നിഷിദ സൈബൂനി ആശംസകൾ നേർന്നു. ഷിബിൻ, ഫതഹി പരിപാടിക്ക് നേതൃത്വം നൽകി
Post a comment