28 മാർച്ച് 2021

സച്ചിൻ തെണ്ടുൽക്കർക്ക് പിന്നാലെ ഇന്ത്യ ലെജൻസിൽ കളിച്ച യൂസഫ് പത്താനും കോവിഡ്
(VISION NEWS 28 മാർച്ച് 2021)ന്യൂഡൽഹി: മുൻ ഇന്ത്യൻക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിനൊപ്പം മത്സരത്തിൽ പങ്കെടുത്ത മുൻ ഇന്ത്യൻ ഓൾറൗണ്ടർ യൂസഫ് പത്താനും കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് ബാധിതനായെന്ന് യൂസഫ് പത്താൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ താൻ വീട്ടിൽ ക്വാറന്റീനിലാണെന്നും ആവശ്യമായ മുൻകരുതലുകളും ചികിത്സയും സ്വീകരിച്ചിട്ടുണ്ടെന്നും പത്താൻ അറിയിച്ചു.

ഇതോടൊപ്പം താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ കോവിഡ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ട്വീറ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച സച്ചിൻ തെണ്ടുൽക്കറും മുംബൈയിലെ സ്വവസതിയിൽ ക്വാറന്റീനിൽ കഴിയുകയാണ്. മാർച്ച് 21ന് നടന്ന റോഡ് സേഫ്റ്റി ടൂർണമെന്റിലെ മത്സരങ്ങളിൽ ഇന്ത്യ ലെജൻസിനായി സച്ചിനും യൂസഫ് പത്താനും ഒരുമിച്ച് കളിച്ചിരുന്നു. മത്സരം കാണാൻ കാണികൾക്കും അനുവാദമുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only