30 March 2021

ഓണ്‍ലൈന്‍ പരിശീലനം ലഭിച്ചവരുള്ള സാന്ത്വനപരിചരണ കേന്ദ്രങ്ങള്‍ക്കും മോര്‍ഫിന്‍ കൈകാര്യം ചെയ്യാം
(VISION NEWS 30 March 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കണ്ണൂർ: ഓൺലൈനായി പെയിൻ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ ഡോക്ടർമാരുള്ള സാന്ത്വനപരിചരണ കേന്ദ്രങ്ങളിൽ വേദനസംഹാരിയായ മോർഫിൻ ശേഖരിക്കാനും വിതരണം ചെയ്യാനും സംസ്ഥാന ഡ്രഗ് കൺട്രോളർ അനുമതി നൽകി. കടുത്ത വേദന അനുഭവിക്കുന്ന രോഗികൾക്ക് ഈ തീരുമാനം ആശ്വാസമാകും. കോവിഡ് കാലത്ത് ഓൺലൈനായി പരിശീലനം നേടിയ നിരവധിപ്പേർ പല കേന്ദ്രങ്ങളിലുണ്ടായിരുന്നു. നേരിട്ടുള്ള കോഴ്സ് കഴിഞ്ഞില്ല എന്ന കാരണത്താൽ ഇത്തരം സ്ഥാപനങ്ങളിൽ വേദനസംഹാരികളായ മോർഫിൻ ഉൾപ്പെടെയുള്ള മരുന്നുകൾ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും തടസ്സമുണ്ടായി. ഇതു കാരണം നൂറുകണക്കിന് കാൻസർ രോഗികൾ ഏറെ വലഞ്ഞു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടും പ്രതിസന്ധി തുടർന്നു. ഇതേക്കുറിച്ച് ഇന്ത്യൻ അസോസിയേഷൻ ഫോർ പാലിയേറ്റിവ് കെയർ കേരളയുടെ സംസ്ഥാന പ്രസിഡന്റ് നാരായണൻ പുതുക്കുടി നൽകിയ പരാതിയെ തുടർന്നാണ് ഡ്രഗ് കൺടോളർ അനുമതി നൽകിയത്. മോർഫിൻ കുത്തിവെപ്പും ഗുളികകളും നിരോധിക്കപ്പെട്ട മയക്കുമരുന്നുകളാണ്. 2014-ൽ പാർലമെന്റ് അംഗീകരിച്ച നിയമപ്രകാരം 2015-ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിബന്ധനയനുസരിച്ച് വേദന ചികിത്സിക്കുന്നവരടക്കം പരിശീലനം ലഭിച്ചവർക്കും സ്ഥാപനങ്ങൾക്കും നിയന്ത്രിത അളവിൽ മോർഫിൻ സംഭരിച്ച് രോഗികൾക്ക് വിതരണം ചെയ്യാനാകും. അതേ സമയം ഓൺലൈൻ പരിശീലനം മാത്രം ലഭിച്ചവർക്ക് ഇതിന് അധികാരമുണ്ടായിരുന്നില്ല.

Post a comment

Whatsapp Button works on Mobile Device only