28 മാർച്ച് 2021

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എം.എസ്.എഫ് നേതാവ് ഷോക്കേറ്റ് മരിച്ചു.
(VISION NEWS 28 മാർച്ച് 2021)


കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കൊടി തോരണങ്ങൾ കെട്ടുന്നതിനിടെ എം.എസ്.എഫ് നേതാവ് ഷോക്കേറ്റ് മരിച്ചു.

എം.എസ്.എഫ് മുൻസിപ്പൽ ട്രഷറർ ചാവശ്ശേരിയിലെ യു പി സിനാനാണ് (21) മരിച്ചത്.

പേരാവൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം19ാം മൈലിൽ കൊടി തോരണം കെട്ടുന്നതിനെയാണ് സംഭവം.

രാത്രി 12 മണിയോടെയായിരുന്നു അപകടം.

ബഷീറുദ്ദീനാണ് പിതാവ്. മാതാവ് യു.പി സുഹ്റ. സിറാസി, ഷഹ്സാദ്, സഹ്ഫറ, ഇർഫാൻ സഹോദരങ്ങളാണ്.മൃതദേഹം പോസ്റ്റ് മോർട്ടം കഴിഞ്ഞ് ഉച്ചക്ക് ഒരു മണിയോടെ ചാവശേരിയിലെത്തും. തുടർന്ന് ചാവശ്ശേരി മദ്രസ ഹാളിൽ പൊതുദർശനത്തിന് വെക്കും.

ഖബറടക്കം വൈകുന്നേരം 03:00- മണിക്ക് ചാവശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only