30 മാർച്ച് 2021

മീമും വാർത്തയും ഒക്കെ നല്ലതാ, പക്ഷെ കുറച്ച് മര്യാദ? പ്ലീസ് ഡാ'; ബീഫ് ട്രോളുകളോട് പ്രതികരിച്ച് അഹാന
(VISION NEWS 30 മാർച്ച് 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാര്‍ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. താന്‍ ബീഫ് കഴിക്കാറില്ലെന്നും ബീഫ് വീട്ടില്‍ കയറ്റാറില്ലെന്നുമായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്. എന്നാല്‍ കൃഷ്ണകുമാറിന്‍റെ മകളും നടിയുമായ അഹാന കൃഷ്ണ ബീഫ് കഴിച്ചതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കൃഷ്ണകുമാറിന്‍റെ വാദം പൊളിച്ചടുക്കി അഹാന എന്ന രീതിയിലായിരുന്നു പിന്നീട് വാര്‍ത്തകള്‍ പ്രചരിച്ചത്. നിരവധി ട്രോളുകള്‍ക്കും ഇത് കാരണമായി. ബീഫ് പരാമര്‍ശത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഹാന.

തന്‍റെ പിതാവ് കൃഷ്ണകുമാര്‍ ബീഫ് വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് അഹാന പറയുന്നു. അഭിമുഖത്തിന്‍റെ ഭാഗങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് അഹാനയുടെ പ്രതികരണം. ശാരീരിക പ്രശനമുള്ളതു കൊണ്ട് പന്നിയിറച്ചിയൊഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും കഴിക്കാറുണ്ടെന്ന് കൃഷ്ണ കുമാര്‍ പറയുന്ന വീഡിയോയുടെ ഭാഗവും അഹാന പങ്കുവെച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലൂടെയാണ് നടിയുടെ പ്രതികരണം.

‘താനും തന്‍റെ പിതാവും രണ്ട് വ്യക്തികളാണ്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്താന്‍ അവര്‍ക്ക് അവകാശമുണ്ട്. പക്ഷെ കുറച്ചു കാലമായി ഞാനെന്തു പറഞ്ഞാലും അതെന്‍റെ കുടുംബത്തിന്‍റെ അഭിപ്രായമാക്കി മാറ്റുന്നു. തന്‍റെ പിതാവ് എന്ത് അഭിപ്രായം പറഞ്ഞാലും അത് തന്‍റെ അഭിപ്രായമാക്കി മാറ്റുന്നു,’ അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറീസില്‍ കുറിച്ചു. മീമും വാർത്തയും ഒക്കെ നല്ലതാ, പക്ഷെ ഒരൽപം മര്യാദ? പ്ളീസ് ഡാ' എന്നും അഹാനയുടെ പോസ്റ്റില്‍ പറയുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only