👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


16 മാർച്ച് 2021

മുഖ്യമന്ത്രി നാളെ കൊടുവള്ളിയിൽ
(VISION NEWS 16 മാർച്ച് 2021)


കൊടുവള്ളി :കൊടുവളളി നിയോജകമണ്ഡ ലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് റസാഖിന്റെ പ്രചാരണ പൊതുസമ്മേളനത്തിൽ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. വൈകിട്ടു 4നു കൊടുവളളി ബസ് സ്റ്റാൻഡ് പരിസരത്താണു പൊതുസമ്മേളനം. ആദ്യ ഘട്ട പ്രചാരണ ഭാഗമായാണ് മുഖ്യമന്ത്രി മണ്ഡലത്തിലെത്തുന്നത്. നാളെ 11ന് കാരാട്ട് റസാഖ് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

3 ന് എൽഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് മാർക്കറ്റ് റോഡ് പരിസരത്ത് എളമരം കരിം എംപി ഉദ്ഘാടനം ചെയ്യും. തുടർന്നു  പാലക്കുറ്റിയിൽ നിന്നു  സമ്മേളന വേദിയിലേക്ക് വനിതകളുടെ പ്രചാരണ റാലി നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only