27 മാർച്ച് 2021

വിവാഹ ചിത്രീകരണത്തിനിടെ ക്യാമറാമാൻ മണ്ഡപത്തിൽ കുഴഞ്ഞുവീണ് മരിച്ചു
(VISION NEWS 27 മാർച്ച് 2021)
ആലപ്പുഴ: വിവാഹ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ് ക്യാമറാമാന് ദാരുണാന്ത്യം. പരുമല മാസ്റ്റർ സ്റ്റുഡിയോയിലെ  വീഡിയോഗ്രാഫർ വിനോദ് പാണ്ടനാടാണ് മരിച്ചത്.

ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്‍റെ അപ്രതീക്ഷിത വിയോഗം.

കുഴഞ്ഞ് വീണ ഉടനെ തന്നെ വിനോദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്യാമറ സ്റ്റാന്‍റ് ഉപയോഗിച്ചുള്ള ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിനോദ്  താഴേക്ക് വീഴുകയായിരുന്നു.

ദേഹാസ്വാസ്ഥ്യം വന്ന് വീണപ്പോഴും വിനോദ് തന്റെ ക്യാമറ വീഴാതെ കാത്തതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മരണ നേരത്ത് ക്യാമറ കാക്കുന്ന വിനോദിന്റെ ദൃശ്യങ്ങൾ വേദനയോടെയാണ് സുഹൃത്തുക്കൾ പങ്കുവച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only