29 മാർച്ച് 2021

അനധികൃത മദ്യം പിടികൂടി
(VISION NEWS 29 മാർച്ച് 2021)
കൂടരഞ്ഞിയിലും പരിസരപ്രദേശങ്ങളിലും മദ്യം വില്പന നടത്തുന്ന കൂടരഞ്ഞി മുതുവംബായി സ്വദേശിയായ അശോക്കുമാർ ആണ് തിരുവമ്പാടി പോലീസിന്റെ പിടിയിൽ ആയത്. 

76 കുപ്പി മദ്യം അനധികൃതമായി വിൽപനക്കായി വീട്ടിലെ പശു തൊഴുത്തിൽ സൂക്ഷിച്ചതായി രഹസ്യവിവരം കിട്ടിയതിൽ തിരുവമ്പാടി പോലീസ് റെയ്ഡ് ചെയ്യുകയായിരുന്നു

തിരുവമ്പാടി IP സുധീർ കല്ലന് കിട്ടിയ രഹസ്യ വിവരത്തിൽ SI കുമാരൻ കെ എൻ .സിപിഒ അനീസ്, മുനീർ എന്നിവർ ചേർന്നാണ് അശോക് കുമാറിന്റെ പരിസരം പരിശോധിച്ച് മദ്യകുപ്പികൾ പിടികൂടിയത്. 

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അബ്കാരി റെയ്ഡ് തുടരുന്നതിനിടയിൽ തിരുവമ്പാടി IP സുധീറിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ 200 ലിറ്റർ വാഷും 100 ലിറ്ററിലധികം ബീവറേജ് മദ്യവും ഒരു മാസത്തിനിടെ പിടികൂടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only