26 മാർച്ച് 2021

ദമ്മാമിൽ വാഹനാപകടത്തിൽ കൂടരഞ്ഞി സ്വദേശി മരണപ്പെട്ടു.
(VISION NEWS 26 മാർച്ച് 2021)


ദമ്മാം:കിഴക്കൻ സഊദിയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു. കൂടരഞ്ഞി കക്കാടംപൊയിൽ പടശേരി കരീം (37) ആണ് മരണപ്പെട്ടത്. കിഴക്കൻ സഊദിയിലെ അൽഹസയിൽ നിന്ന് ദമ്മാമിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം. അൽ വത്വനിയ പത്ര കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

സന്ദർശക വിസയിൽ ഉള്ള ഭാര്യ റിഫ്ന രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. 
ദമ്മാമിൽ നിന്ന് പത്രവിതരണത്തിനായി പുലർച്ചെ പുറപ്പെട്ടു അൽഹസയിൽ നിന്ന് തിരിച്ചു വരുന്നതിനിടെയാണ് അപകടം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only