27 മാർച്ച് 2021

വിഷു കിറ്റ് വിതരണം ഏപ്രില്‍ ഒന്നുമുതല്‍ നല്‍കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനം; എല്ലാ വിഭാഗം ആളുകള്‍ക്ക് നല്‍കും
(VISION NEWS 27 മാർച്ച് 2021)തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുക്കിറ്റ് വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ നടത്താന്‍ ഭക്ഷ്യവകുപ്പ് തീരുമാനം. മഞ്ഞകാര്‍ഡ് മാര്‍ച്ച് അവസാനവും നീല, പിങ്ക്, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് പിന്നീടും കിറ്റ് വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ എതിര്‍പ്പിനിടെ കിറ്റ് വിതരണം ഏപ്രില്‍ ആദ്യവാരം നടത്താന്‍ ഭക്ഷ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. കാര്‍ഡ് വ്യത്യാസമില്ലാതെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് നല്‍കും.

ഏപ്രില്‍ ഒന്ന്, രണ്ട് തീയതികള്‍ അവധി ദിനമാണെങ്കിലൂം അന്ന് റേഷന്‍ കടകള്‍ തുറക്കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയേക്കും. മാര്‍ച്ച് 31ന് മുന്‍പ് എ.എ.വൈ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഇതിനകം കിറ്റുകള്‍ തയ്യാറാക്കി കഴിഞ്ഞിരുന്നു.

വെള്ള, നീല കാര്‍ഡുകാര്‍ക്ക് 10 കിലോ വീതം സ്‌പെഷ്യല്‍ അരി 15 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത് ചോദ്യം ചെയ്യാനും ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

വിശേഷാവസരങ്ങളില്‍ ഭക്ഷ്യകിറ്റും സ്‌പെഷ്യല്‍ അരിയും നല്‍കുന്ന പതിവ് സംസ്ഥാനത്തുണ്ടെങ്കിലൂം ഇത്തവണ തിരഞ്ഞെടുപ്പ് പരിഗണിച്ച് നേരത്തെയാക്കിയതാണ് പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തത്. വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only