30 മാർച്ച് 2021

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ ചികിത്സ; ‘മെഡിസെപ്’ പദ്ധതിക്ക് ഹൈക്കോടതിയുടെ അനുമതി
(VISION NEWS 30 മാർച്ച് 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള സൗജന്യ ചികിത്സ പദ്ധതിയായ മെഡിസെപ് പദ്ധതി തുടങ്ങാൻ സർക്കാറിന് ഹൈക്കോടതിയുടെ അനുമതി. പദ്ധതി നടപ്പാക്കുന്നതിനെതിരെ റിലയൻസ് ഇൻഷുറൻസ് കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി.

2019 ൽ റിലയൻസ് ഇൻഷുറൻസ് കമ്പനിയെയായിരുന്നു പദ്ധതിക്കായി ആദ്യം തെരഞ്ഞെടുത്തത്. എന്നാൽ ചികിത്സ നൽകാനുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ ഒരുക്കാൻ റിലയൻസ് കമ്പനിക്ക് കഴിഞ്ഞില്ല. ഇതേ തുടർന്ന് സർക്കാർ കരാർ റദ്ദാക്കി വീണ്ടും താത്പര്യ പത്രം ക്ഷണിച്ചു. എന്നാൽ റിലയൻസിനെ ഇതിൽ പങ്കെടുക്കുന്നതിൽ നിന്ന് സർക്കാർ വിലക്കിയിരുന്നു. ഈ നടപടി തെറ്റാണെന്നായിരുന്നു കമ്പനിയുടെ വാദം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only