05 മാർച്ച് 2021

വിൻ പോയിന്റ്‌ മെറിറ്റ്‌ ഇവ്‌ ശ്രദ്ദേയമായി:വിദ്യാർത്ഥികൾ മാറ്റത്തിന്റെ ചാലകശക്തികളാവണം:നാസർ എസ്റ്റേറ്റ്‌ മുക്ക്‌.
(VISION NEWS 05 മാർച്ച് 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി:അമ്പലക്കണ്ടി വിൻ പോയിന്റ്‌ അക്കാദമി ഓമശ്ശേരി റൊയാർഡ്‌ ഫാം ഹൗസിൽ സംഘടിപ്പിച്ച മെറിറ്റ്‌ ഇവ്‌ 2021 ഫെലിസിറ്റേഷൻ സെറിമണി (വിദ്യാർത്ഥി പ്രതിഭാ സംഗമം) ശ്രദ്ദേയമായി.ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്‌ മുക്ക്‌ ഉൽഘാടനം ചെയ്തു.

വിദ്യാർത്ഥി സമൂഹം മാറ്റത്തിന്റെ ചാലക ശക്തികളാവണമെന്നും സാമൂഹ്യ തിന്മകൾക്കെതിരെ നന്മയുടെ വസന്ത വാഹകരാവണമെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസത്തിന്റെ സർവ്വ മേഖലയിലും അടയാളപ്പെടുത്തലുകൾ നടത്തുന്ന പുതിയ തലമുറ വലിയ പ്രതീക്ഷയാണ്‌ നൽകുന്നത്‌.പഠനത്തോടൊപ്പം നാടിനും സമൂഹത്തിനും പ്രയോജനപ്രദമാകുന്ന പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ കൂടുതൽ ശ്രദ്ദയൂന്നണമെന്ന് അദ്ദേഹം ഉണർത്തി.

വിൻ പോയിന്റ്‌ അക്കാദമി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.വാഫി സി.ഐ.സി.അക്കാദമിക്‌ കൗൺസിൽ മെമ്പർ സെക്രട്ടറി ടി.അലി ഹുസൈൻ വാഫി മുഖ്യപ്രഭാഷണം നടത്തി.വിൻ പോയിന്റ്‌ കോ-ഓർഡിനേറ്റർ യു.അബ്ദുൽ ഹസീബ്‌ പ്രതിഭകളെ പരിചയപ്പെടുത്തി.ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വിൻ പോയിന്റ്‌ ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടിക്ക്‌ ചടങ്ങിൽ വെച്ച്‌ ഉപഹാരം നൽകി.

വിൻ പോയിന്റ്‌ ചീഫ്‌ പാട്രൺ അബു മൗലവി അമ്പലക്കണ്ടി,പി.വി.സ്വാദിഖ്‌ ഓമശ്ശേരി,അമ്പലക്കണ്ടി താജുദ്ദീൻ മദ്‌റസ പ്രസിഡണ്ട്‌ നെച്ചൂളി മുഹമ്മദ്‌ ഹാജി,കൊല്ലം ഹംദാൻ ഫൗണ്ടേഷൻ സി.ഇ.ഒ.തെക്കേലത്ത്‌ അലി ഹസ്സൻ ഹുദവി,തിരുവനന്തപുരം ഗ്രീൻ ഡോം പബ്ലിക്‌ സ്കൂൾ പ്രൻസിപ്പൽ കെ.മുഹമ്മദ്‌ അഷ്‌ റഫ്‌ വാഫി,കെ.ടി.കബീർ(ദുബൈ),സി.വി.ഹുസൈൻ(സഊദി),കുഴിമ്പാട്ടിൽ മുഹമ്മദ്‌,പി.പി.നൗഫൽ,യു.കെ.ശാഹിദ്‌,സി.വി.സാബിത്ത്‌,ഷാഹിദ് റംസാൻ വെണ്ണക്കോട്,സജാഹ് കൊളത്തക്കര,ഫുആദ്‌ അമീൻ കൊടിയത്തൂർ,സുഹൈൽ കൊടിയത്തൂർ,നിസാർ അയനിക്കോത്ത്,മുഹ്‌യുദ്ദീൻ നാരകശ്ശേരി,സീതി ഷാബിൽ കൊടുവള്ളി സംസാരിച്ചു.വൈ:ചെയർമാൻ പി.സുൽഫീക്കർ മാസ്റ്റർ സ്വാഗതവും ജോ:കൺവീനർ നെരോത്ത്‌ നജീൽ നന്ദിയും പറഞ്ഞു.

വിവിധ പരീക്ഷകളിലും മൽസര പരിപാടികളിലും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളേയും അധ്യാപകരേയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വ്യത്യസ്തങ്ങളായ കലാ പരിപാടികളും അരങ്ങേറി.

ഫോട്ടോ:അമ്പലക്കണ്ടി വിൻ പോയിന്റ്‌ അക്കാദമി സംഘടിപ്പിച്ച മെറിറ്റ്‌ ഇവ്‌ ഫെലിസിറ്റേഷൻ സെറിമണിയിൽ ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടിക്ക്‌ ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്‌ മുക്ക്‌ ഉപഹാരം നൽകുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only