02 മാർച്ച് 2021

ചാരിറ്റി സഹായത്തോടൊപ്പം ഫുട്ബോൾ ടൂർണ്ണമെന്റും കമ്പവലി മത്സരവും സംഘടിപ്പിച്ചു
(VISION NEWS 02 മാർച്ച് 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൗത്ത് കൊടുവള്ളി -ഡിഫന്റഴ്സ് ആർട്സ് സ്പോർട്സ് ആൻഡ് ചാരിറ്റി ക്ലബ് ഞായറാഴ്ച കാലത്ത് 9 മണി മുതൽ സൗത്ത് കൊടുവള്ളി ഫുട്ബോൾ ഗ്രൗണ്ടിൽ  ഏകദിന ഫുട്ബോൾ ടൂർണമെന്റും കമ്പവലി മത്സരവും സംഘടിപ്പിച്ചു. ടൂർണ്ണമെൻറിൽ ബറ്റാലിയൻസ് എഫ് സി മദ്രസ ബസാർ വിന്നേഴ്സ് ട്രോഫി നേടി റണ്ണേഴ്സ് ട്രോഫി ആതിഥേയരായ  ഡിഫൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും നേടി . ട്രോഫികൾ  ക്ലബ് പ്രസിഡണ്ട് അബ്ദുൽ ഖാദർ  സെക്രട്ടറി  സി പി റഷീദ് ട്രഷറർ ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ വിതരണംചെയ്തു.
മുഴുവൻ കളിക്കാർക്കും ഉള്ള ഉള്ള വെണ്ണക്കാട് ഡിജിറ്റൽ സ്റ്റുഡിയോയുടെ യുടെ സർട്ടിഫിക്കറ്റ് വിതരണം  സി കെ അബ്ബാസും നിർവഹിച്ചു.

കഴിഞ്ഞമാസം  ബൈക്ക് അപകടത്തിൽ മദ്രസാ ബസാറിൽ നിന്നും  മരണപ്പെട്ട  പടനിലം സ്വദേശികളായ മൂന്ന് സഹോദരന്മാരുടെ കുടുംബത്തിന് വേണ്ടിയുള്ള ചാരിറ്റി സഹായം 
NKT അഷ്റഫ് സലാം മാസ്റ്റർക്ക് കൈമാറി.

ഫൈനൽ മത്സരത്തിൽ കെ കെ മുഹമ്മദ് കിക്കോഫ് നടത്തുകയും കുപ്പാ റത്ത് ഷമീർ നന്ദി പറയുകയും ചെയ്തു. 

വാശിയേറിയ കമ്പവലി മത്സരത്തിന് KP മുനീർ , അരിയിൽ അസ്ക്കർ ,ഷാജു ,ധനു ലാജ് എന്നിവർ നേതൃത്വം നൽകി.
വൈകിട്ട് 7 മണിക്ക് കരേക്കോ ഡാൻസ് ഓട് കൂടി പരിപാടി അവസാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only