04 മാർച്ച് 2021

അനധികൃത സ്റ്റേജ് നിർമാണം വ്യാപാരികൾ പരാതി നൽകി
(VISION NEWS 04 മാർച്ച് 2021)


കൊടുവള്ളി -കൊടുവള്ളി ഓപ്പൺ എയർ സ്റ്റേജിന് മുസിപ്പാലിറ്റിയിൽ നിന്ന് പെര്മിഷിനെടുത്തു എതിർവശത്തു വൻ സ്റ്റേജ് നിർമിച്ചു കൊണ്ട് വ്യാപാരികളെ പൂർണ്ണമായും മറച്ചുകെട്ടിക്കൊണ്ട് വ്യാപാരം തടസ്സപ്പെടുത്തി പരിപാടികൾ നടത്തുന്നതിൽ നിന്നും വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികൾ പിന്മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.പരിപാടികൾക്ക് പെർമിഷൻ കൊടുക്കുന്ന സമയത്തു മുനിസിപ്പാലിറ്റിയും ,മൈക്ക് പെർമിഷൻ കൊടുക്കുന്ന സമയത്തു പോലീസ് സ്റ്റേഷനിൽ നിന്നും പ്രത്യേക പരിഗണന ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന് കൊടുവള്ളി മുനിസിപ്പൽ സെക്രട്ടറിക്കും ,കൊടുവള്ളി പോലീസ് സ്റ്റേഷനിലും നൽകിയ പരാതിയിൽ കെ .വി .വി .ഇ .എസ് കൊടുവള്ളി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only