29 മാർച്ച് 2021

പ്രധാനമന്ത്രിയും പ്രിയങ്കാ ഗാന്ധിയും വരുംദിവസങ്ങളില്‍ കേരളത്തില്‍
(VISION NEWS 29 മാർച്ച് 2021)

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ വരുംദിവസങ്ങളില്‍ കേരളത്തില്‍ പ്രചാരണത്തിനെത്തും.

മറ്റന്നാള്‍ വരാന്‍ നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രി നാളെയെത്തുമെന്നും വിവരം. ഏപ്രില്‍ 2ന് പ്രധാനമന്ത്രി വീണ്ടും വരുന്നുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ കലാശക്കൊട്ടിന് വീണ്ടും വരും.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഈയാഴ്ച കേരളത്തിലെത്തും. യുഡി എഫിനായി പ്രിയങ്കാ ഗാന്ധി ഇന്ന് തിരുവനന്തപുരത്തെത്തും. നാളെയും മറ്റന്നാളും തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ പ്രചാരണം നടത്തും. രാഹുല്‍ ഗാന്ധിയുടെ മൂന്നാം വട്ട കേരള പ്രചാരണം 3, 4 തിയതികളില്‍ വയനാട്, കോഴിക്കോട് ജില്ലകളിലാണ്.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് എന്നിവര്‍ കേരളത്തിലുണ്ട്. ദേശീയ നേതാക്കളുണ്ടെങ്കിലും ഇടതുമുന്നണിയുടെ താര പ്രചാരകന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളിലെ ആള്‍ക്കൂട്ടമാണ് ഇതിനു തെളിവായി സിപിഐഎം കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only