28 മാർച്ച് 2021

പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുംനുണയനാണെന്ന് സിപിഐ നേതാവ് കനയ്യ കുമാര്‍.
(VISION NEWS 28 മാർച്ച് 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകപ്രധാനമന്ത്രി നരേന്ദ്ര മോദി പെരുംനുണയനാണെന്ന് സിപിഐ നേതാവ് കനയ്യ കുമാര്‍. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനായി ജയിലില്‍ കിടന്നിട്ടുണ്ടെന്ന മോദിയുടെ അവകാശവാദം നുണയാണെന്നാണ് കനയ്യ കുമാര്‍ പറഞ്ഞത്. അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു കനയ്യ കുമാര്‍. രാജ്യത്തിന്‍റെ വിഭവങ്ങള്‍ ദേശസ്നേഹത്തിന്‍റെ പേര് പറഞ്ഞ് വിറ്റുതുലയ്ക്കുന്നവരെ പരാജയപ്പെടുത്തണമെന്നും കനയ്യ അസമിലെ വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.

അസം ആരോഗ്യമന്ത്രി ഹിമാന്ത് ബിശ്വ ശര്‍മയെ കനയ്യ കുമാര്‍ കംസനോട് ഉപമിച്ചു. ശര്‍മ സ്വയം 'മാമ' എന്നാണ് വിളിക്കുന്നത്. കംസനും മാമയായിരുന്നു, ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ അമ്മാവന്‍. ഈ അഞ്ച് വര്‍ഷത്തിനിടെ എത്ര വാഗ്ദാനങ്ങള്‍ പാലിച്ചു എന്ന് തനിക്ക് അറിയണമെന്നും കനയ്യ പറഞ്ഞു.

കനയ്യ കുമാര്‍ ബിജെപിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു- “രാജ്യദ്രോഹികൾ ഡല്‍ഹി പിടിച്ചടക്കി. അവരെ പരാജയപ്പെടുത്തി മാസങ്ങളോളം ഡല്‍ഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന നമ്മളുടെ കർഷകരെ വിജയിപ്പിക്കണം. വിദ്വേഷമല്ല, സ്നേഹമാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത്”.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only