28 മാർച്ച് 2021

ആന്‍ഡ്രോയിഡ് ഫോണുകളിലെ സിസ്റ്റം അപ്‌ഡേറ്റ് മാല്‍വെയര്‍ ഭീഷണി നേരിടുന്നുവെന്ന് കണ്ടെത്തല്‍
(VISION NEWS 28 മാർച്ച് 2021)
ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളിലെ നിര്‍ണായക സിസ്റ്റം അപ്‌ഡേറ്റുകളില്‍ മാല്‍വെയര്‍ ഭീഷണി നേരിടുന്നുവെന്ന് മൊബൈല്‍ സുരക്ഷാ സ്ഥാപനമായ സിമ്പീരിയം ഇസ്സഡ് ലാബ്‌സ് ഗവേഷകരുടെ കണ്ടെത്തല്‍. ഇതിലൂടെ സന്ദേശങ്ങള്‍, ചിത്രങ്ങള്‍, കോണ്‍ടാക്ടുകള്‍ എന്നിവ കൂടാതെ വ്യക്തിഗത വിവരങ്ങളും ചോര്‍ത്താന്‍ കഴിയുന്നവയാണ് മാല്‍വെയര്‍ എന്നാണ് കണ്ടെത്തല്‍. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളുടെ പൂര്‍ണ നിയന്ത്രണം വരെ ഏറ്റെടുക്കാന്‍ ഇതിന് കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. മാല്‍വെയര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ഹാക്കര്‍മാര്‍ക്ക് കമാന്‍ഡുകളിലൂടെ അനാവശ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്ന് ഗവേഷകര്‍ വിശദീകരിച്ചു.
ആന്‍ഡ്രോയിഡ് ആപ്പായ സിസ്റ്റം അപ്‌ഡേറ്റില്‍ നിന്നാണ് ഇത്തരത്തിലുള്ള ബഗുകള്‍ ഫോണില്‍ എത്തുന്നതെന്നും പ്രവര്‍ത്തനം ഏറ്റെടുക്കുന്നതെന്നും പറയുന്നു. ഇത്തരത്തിലുള്ള മാല്‍വെയര്‍ ആക്രമണം ടാര്‍ഗെറ്റ് ചെയ്തുകൊണ്ടുള്ളവയാണെന്ന് സിംപീരിയം സിഇഒ ശ്രീധര്‍ മിട്ടല്‍ പറഞ്ഞു. 'ഇത് ഞങ്ങള്‍ കണ്ട ഏറ്റവും സങ്കീര്‍ണമായ കാര്യമാണ്. ഇങ്ങനെയൊന്ന് സൃഷ്ടിക്കുന്നതിന് ധാരാളം സമയം ചെലവഴിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇത്തരത്തിലുള്ള മറ്റ് ആപ്ലിക്കേഷനുകളും ഉണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍'അദ്ദേഹം പറഞ്ഞു.

മറ്റ് സ്റ്റോറില്‍ നിന്നുള്ള ഇന്‍സ്റ്റ്‌ലേഷന്‍ വഴി മാല്‍വെയര്‍ ഫയര്‍ബേസ് സെര്‍വറുമായി ആശയവിനിമയം നടത്തുകയും ഫോണിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു. ഇതു വഴി ശേഖരിക്കുന്ന വിവരങ്ങള്‍ അവര്‍ വ്യത്യസ്ത ഫോള്‍ഡറുകളിലായി സൂക്ഷിക്കുന്നു. സാധാരണയായി ഫോണുകളില്‍ വരുന്ന സിസ്റ്റം അപ്‌ഡേറ്റ് നോട്ടിഫിക്കേഷന്‍ ആയിട്ടാണ് ഇത്തരത്തിലുള്ള അപ്‌ഡേറ്റുകളും വരുന്നത്.

ഇത്തരത്തിലുള്ള മാല്‍വേയര്‍ പ്രവര്‍ത്തനം വഴി വ്യക്തിഗത വിവരങ്ങള്‍ക്കൊപ്പം ഇരയുടെ ബുക്ക്മാര്‍ക്കുകളും ഗൂഗിള്‍ ക്രോം, മോസില്ലാ ഫയര്‍ഫോക്‌സ് എന്നീ ബ്രൗസറുകളില്‍ നിന്ന് ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും ശേഖരിക്കാന്‍ സ്‌പൈവെയര്‍ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള മാല്‍വെയര്‍ ആക്രമണം ഒഴിവാക്കാനായി ഗൂഗിള്‍ പ്ലേ സ്‌റ്റോറിന് പുറത്ത് നിന്ന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക എന്നതുമാത്രമാണ്. ഇത്തരത്തിലുള്ള സിസ്റ്റം അപ്‌ഡേറ്റ് ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് മിട്ടല്‍ പറഞ്ഞു. എന്നാല്‍ ഉത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഗൂഗിള്‍ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only