താമരശ്ശേരി: ദേശീയ പാത 766 ൽ കയറ്റം കുറക്കുന്നതിനു വേണ്ടി മണ്ണെടുത്ത താമരശ്ശേരിക്ക് സമീപം പെരുമ്പള്ളി, പുല്ലാഞ്ഞിമേട് ഭാഗത്ത് അപകട പരമ്പര.
അശാസ്ത്രീയമായി മണ്ണെടുത്ത ഭാഗത്ത് കുണ്ടും കുഴിയും രൂപപ്പെട്ട് അതിൽ വെള്ളം കെട്ടി നിന്നത് കാരണം ഈ ഭാഗത്തും, റോഡിലെ മറ്റു ഭാഗങ്ങളിലും ചെളി നിറയുകയും വാഹനങ്ങൾ ബ്രേക്ക് ചെയ്യാൻ സാധിക്കാതെ തെന്നി വീഴുകയാണ്. ഇന്നലെ രാത്രി പെയ്ത മഴക്കാണ് റോഡിൽ ചെളിനിറഞ്ഞത്. രാത്രി മുതൽ തുടരുന്ന അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. താമരശ്ശേരി പോലീസും, നാട്ടുകാരും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ടെങ്കിലും അപകടത്തിന് കുറവില്ല.ഫയർ ഫോയ്സ് സ്ഥലത്തെത്തിയെങ്കിലും അവർക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല.
പോലീസിൻ്റെ നിർദ്ദേശപ്രകാരം ചെളി നിറഞ്ഞ ഭാഗങ്ങളിൽ ക്വാറി വേസ്റ്റ് നിറക്കുന്നുണ്ട്. മണിക്കൂറുകളായി ദേശീയപാതയിൽ ഗതാഗത തടസ്സവും തുടരുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ