കൊടുവള്ളി: എസ് വൈ എസ് - എസ് കെ എസ് എസ് എഫ് കളരാന്തിരി ടൗൺ കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ 'അസ്തിത്വം,അവകാശംസംരക്ഷണം' എന്ന പ്രമേയത്തിൽ വിശദീകരണ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. എസ് വൈ എസ് ജില്ലാ ആമില കൺവീനർ എ പി എം ബാവ ജീറാനി ഉത്ഘാടനം ചെയ്തു.വി മുഹമ്മദ് മൗലവി അദ്യക്ഷനായി. എസ് കെ എസ് എസ് എഫ് ഇസ്തിഖാമ: സംസ്ഥാന വൈസ് പ്രസിഡണ്ട് മുജ്തബ ഫൈസി ആനക്കര മുഖ്യ പ്രഭാഷണം നടത്തി. യു പി സി അബൂബക്കർ കുട്ടി ഫൈസി പ്രാർത്ഥന നിർവഹിച്ചു. റവന്യൂ ഡിപ്പാർട്ട്മെൻറിൽ ജോലി ലഭിച്ച പി ടി ഉമറുൽ ഹാരിസിന് - എ പി എം ബാവ ജീറാനിയും, എസ് കെ എസ് എസ് എസ് മെഡിക്കൽ വിഭാഗമായ 'മീം' സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ഡോക്ടർ എൻ കെ മുഹമ്മദ് ശാക്കിറിന് മുജ്തബ ഫൈസിയും ഉപഹാരം കൈമാറി.കെ പി കുഞ്ഞോതി മാസ്റ്റർ, പി മുഹമ്മദ് മാസ്റ്റർ, എം ഉസ്മാൻ ഫൈസി, എൻ കെ മജീദ് മാസ്റ്റർ, പുനത്തിൽ മജീദ്, ഇ കെ സലീം, കെ ടി റാശിദ് ,പി കെ സാജിദ് ഫൈസി സംസാരിച്ചു. എസ് വൈ എസ് ജനറൽ സെക്രട്ടറി വി കെ അബൂബക്കർ ഫൈസി സ്വാഗതവും, എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി പി ടി മുഹമ്മദ് ഉനൈസ് നന്ദിയും പറഞ്ഞു.
Post a comment