👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


04 മാർച്ച് 2021

എസ്.കെ.എസ്.എസ്.എഫ് സഹചാരിക്ക് ഓക്സിജന്‍ ഉപകരണങ്ങള്‍ നല്‍കി റാണിയും കുടുംബവും മാതൃകയായി വലിയ സഹായത്തിന് നന്ദി ചെയ്യുകയായിരുന്നുവെന്ന് റാണിയുടെ കുടുംബം
(VISION NEWS 04 മാർച്ച് 2021)
തിരുവമ്പാടി : തന്‍റെ ഭര്‍തൃമാതാവിന്ന് വേണ്ടി വാങ്ങിച്ച ഓക്സിജന്‍ ഉപകരണങ്ങള്‍ എസ്.കെ.എസ്.എസ്.എഫ് ഓമശേരി മേഖലാ സഹചാരി സെന്‍ററിന്ന് സൗജന്യമായി നല്‍കി റാണിയും കുടുംബവും.
തിരുവമ്പാടി മുഖാലയില്‍ പരേതനായ ജിജിയുടെ ഭാര്യ റാണിയും മക്കളായ അരുണ്‍ ജോസഫും അമല്‍ ജോസഫുമാണ് ഓക്സിജന്‍ ഉപകരണങ്ങള്‍ മേഖലാ ഭാരവാഹികളെ ഏല്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം മരണപ്പെട്ട ഇവരുടെ ഭര്‍തൃമാതാവ് ഏലിക്കുട്ടിക്ക് നാല് വര്‍ഷം മുന്‍പ് ഓക്സിജന്‍ ഉപകരണം ആവശ്യമായി വന്നിരുന്നു. നാലായിരം രൂപ മാസ വാടകയില്‍ ഓക്സിജന്‍ സംവിധാനം മാസങ്ങളോളം തുടരുന്നതിന്നിടയില്‍ യാദൃശ്ചികമായി ഇവരുടെ ബന്ധുക്കള്‍ വഴിയാണ് എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്‍ററില്‍ സൗജന്യ ഓക്സിജന്‍ സംവിധാനം ഉണ്ടെന്നറിയുന്നത്.ഉടന്‍ തന്നെ മേഖലാ ഭാരവാഹികളെ ബന്ധപ്പെടുകയും ഓക്സിജന്‍ സെറ്റ് വീട്ടിലെത്തിക്കുകയുമായിരുന്നു. വര്‍ഷങ്ങളോളം സൗജന്യ ഓക്സിജന്‍ സേവനം കിട്ടിയതോടെ എന്തെങ്കിലുമൊന്ന് സഹചാരിക്ക് ചെയ്ത് കൊടുക്കണമെന്ന് തീരുമാനിച്ചിരുന്നതായി റാണി പറഞ്ഞു.
ഇതിന്നിടയില്‍ ചെറിയ തകരാറുകള്‍ കാരണം കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഓക്സിജന്‍ സിലിണ്ടര്‍ തിരിച്ചെടുക്കേണ്ടി വരികയും ഏലിക്കുട്ടിക്ക് വേണ്ടി വീട്ടുകാര്‍ മറ്റൊരു സിലിണ്ടര്‍ വാങ്ങുകയും ചെയ്തു.
നാല് വര്‍ഷത്തോളം സഹചാരിയുമായി മാനസിക അടുപ്പം കാത്ത് സൂക്ഷിച്ച ഈ കുടുംബം ഒടുവില്‍ ഏലിക്കുട്ടിക്ക് വേണ്ടി വാങ്ങിച്ച ഓക്സിജന്‍ സിലിണ്ടര്‍ സഹചാരി സെന്‍ററിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ഏലിക്കുട്ടി മരണപ്പെടുന്ന ദിവസം ഇവര്‍ക്ക് വേണ്ടി എയര്‍ ബെഡ് സഹചാരി സെന്‍റര്‍ എത്തിച്ചു നല്‍കിയെങ്കിലും ഉപയോഗിക്കും മുന്‍പ് തന്നെ ഏലിക്കുട്ടി മരണത്തിന് കീഴടങ്ങി.അമ്മച്ചിക്ക് സഹചാരിയെക്കുറിച്ച് വലിയ മതിപ്പായിരുന്നുവെന്നും ഇവര്‍ക്ക് വേണ്ടി വാങ്ങിയത് മറ്റുള്ളവര്‍ക്കും ഉപകാരപ്പെടട്ടെയെന്നും റാണി കൂട്ടിച്ചേര്‍ത്തു.
റാണിയുടെ വീട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ മകന്‍ അമല്‍ ജോസഫ്,എസ്.കെ.എസ്.എസ്.എഫ് ഓമശേരി മേഖലാ സഹചാരി സെന്‍റര്‍ ഭാരവാഹികളായ കെ.വി നൂറുദ്ദീന്‍ ഫൈസി,ഹാരിസ് ഹൈതമി,സഈദ് ഓമശേരി,അംജദ് ഖാന്‍ റശീദി,സ്വിദ്ദീഖ് നടമ്മല്‍ എന്നിവരെ ഏല്‍പ്പിച്ചു.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only