27 മാർച്ച് 2021

തര്‍ക്കം തീരാതെ തൃശ്ശൂര്‍ പൂരം നടത്തിപ്പ്; യോഗം ബഹിഷ്കരിച്ച്‌ സംഘാടക സമിതി
(VISION NEWS 27 മാർച്ച് 2021)
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം എക്സിബിഷന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പൂരവും എക്സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി. എക്സിബിഷന് ഓണ്‍ലൈന്‍ ബുക്കിങ്ങ് എന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്നാണ് സംഘാടക സമിതി പറയുന്നത്. ഇതില്‍ പ്രതിഷേധിച്ച്‌ ജില്ലാകളക്ടര്‍ വിളിച്ച യോഗം സംലാടക സമിതി ബഹിഷ്കരിച്ചു.

ആഴ്ച്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പൂരവും എക്സിബിഷനും നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതനുസരിച്ച്‌ എക്സിബിഷന്‍ ആരംഭിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. കൊവിഡിന്‍റെ രണ്ടാം തരംഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എക്സിബിഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് ജില്ലാമെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only