👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


11 മാർച്ച് 2021

ഓഡിയോ കാസറ്റ് കണ്ടുപിടിച്ച ലൂ ഓട്ടൻസ് അന്തരിച്ചു
(VISION NEWS 11 മാർച്ച് 2021)


നെതർലാൻഡ്സ്: ഓഡിയോ കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടൻസ് (94) അന്തരിച്ചു.

ഡച്ച് എഞ്ചിനീയറായ ഓട്ടൻസ് ഓഡിയോ കാസറ്റിനൊപ്പം സീഡിയുടെ കണ്ടെത്തലിലും പങ്കാളിയായിരുന്നു.

1926ൽ ബെല്ലിങ്‌വോൾഡെയിൽ ജനിച്ച ഓട്ടൻസ് 1952ൽ ബെൽജിയത്തിലെ ഫിലിപ്സ് ഫാക്ടറിയിൽ ജോലി ചെയ്യാനാരംഭിച്ചു.എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹത്തെ 1960ൽ ഫിലിപ്സിൻ്റെ പ്രൊഡക്ട് ഡെവലപ്‌മെൻ്റ് വിഭാഗം തലവനായി നിയമിച്ചു. ഒരു വർഷത്തിനുള്ളിൽ അദ്ദേഹം ഓഡിയോ കാസറ്റ് നിർമിച്ചു. 1963ൽ കാസറ്റ് ബെർലിൻ റേഡിയോ ഇലക്ട്രോണിക്സ് മേളയിൽ അവതരിപ്പിച്ചു.

ഓട്ടൻസ് കാസറ്റ് അവതരിപ്പിച്ചതിനു പിന്നാലെ ജപ്പാനും കാസറ്റ് നിർമ്മിച്ചു. സോണിയും ഫിലിപ്സുമായി ഉണ്ടാക്കിയ കരാർ ഓട്ടൻസിന് ആഗോളശ്രദ്ധ നേടിക്കൊടുത്തു. ഫിലിപ്സും സോണിയും ചേർന്ന് രൂപം നൽകിയ കോംപാക്ട് ഡിസ്കിൻ്റെ (സിഡി)പരീക്ഷണങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. 1979ലാണ് സിഡി പുറത്തിറങ്ങിയത്. 1986ൽ അദ്ദേഹം വിരമിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only