28 മാർച്ച് 2021

സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനം അതിവേഗത്തിൽ
(VISION NEWS 28 മാർച്ച് 2021)ആദ്യഘട്ടത്തിലേക്കാള്‍ അതിവേഗത്തിലാണ്  രണ്ടാം വരവില്‍ കോവിഡ് വ്യാപനമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് . സുരക്ഷാ മാര്‍ഗങ്ങള്‍ പൂര്‍ണമായും കൈവിട്ടതോടെ രണ്ടുമാസത്തിനകം ഇപ്പോള്‍ താഴ്ന്നു നില്‍ക്കുന്ന കോവിഡ് കണക്കുകള്‍ കുതിച്ചുയര്‍ന്നേക്കാമെന്നാണ് നിഗമനം. രോഗവ്യാപനം കണക്കിലെടുത്ത് 45 നു മുകളില്‍ പ്രായമുളളവര്‍ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. 


കോവിഡ് കാലമൊക്കെ പണ്ടേ കഴിഞ്ഞെന്ന് തോന്നും . സത്യമങ്ങനെയല്ല. തിരഞ്ഞെടുപ്പ് തിരക്കിനിടെ നമ്മള്‍ കോവിഡിനെ ഒന്ന് മറന്നെന്നേയുളളു.  ആദ്യ ഘട്ടത്തില്‍  30000 ല്‍ നിന്ന് 60000 ലേയ്ക്ക് കോവിഡ് പ്രതിദിന വര്‍ധനയെത്താന്‍ 23 ദിവസം എടുത്തെങ്കില്‍ ഇപ്പോള്‍ രണ്ടാം വരവില്‍ 10 ദിവസമേ വേണ്ടി വന്നുളളു. കോവിഡ് വര്‍ധനയുടെ ആദ്യ തരംഗം അവസാനിച്ച കേരളത്തില്‍ രണ്ടാം തരംഗം രണ്ടുമാസത്തിനകം ഉണ്ടാകുമെന്നാണ് നിഗമനം. പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും 2000 കടന്നു. 

വ്യാപന ശേഷി കൂടുതലായതിനാല്‍ മരണ നിരക്കും ഉയര്‍ന്നേക്കാമെന്നാണ് സൂചനകള്‍. യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാത്ത തിരഞ്ഞെടുപ്പ് തിരക്കും ഈസ്ററര്‍, വിഷു ആഘോഷങ്ങളും ആശങ്ക കൂട്ടുന്നു. ഇതുവരെ 30 ലക്ഷം പേര്‍ മാത്രമേ വാക്സീനെടുത്തിട്ടുളളു. 

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ട സിറോ സര്‍വേ റിപ്പോര്‍ട്ടു പ്രകാരം 38 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് വന്നുപോയത്. അതിനര്‍ത്ഥം മൂന്നരക്കോടി ജനസംഖ്യയില്‍ വലിയൊരു ശതമാനം ഇനിയും രോഗബാധിരായേക്കാമെന്നും വാക്സിനേഷന്‍ ത്വരിതപ്പെടുത്തണമമെന്നും കൂടിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only