28 മാർച്ച് 2021

പമ്പയിൽ മൂന്നുയുവാക്കൾ മുങ്ങിമരിച്ചു.
(VISION NEWS 28 മാർച്ച് 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകപമ്പയിൽ മൂന്നുയുവാക്കൾ മുങ്ങിമരിച്ചു. കരുനാഗപ്പളളി പന്മന സ്വദേശികളായ ശ്രീജിത്ത്, ഹനീഷ്, സജാദ് എന്നിവരാണ് മരിച്ചത്. ഹരിപ്പാടിന് സമീപമുള്ള വിയപുരത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഇവർ കുളിക്കാനായി പോയപ്പോഴാണ് അപകടം. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം.

അഞ്ചുസുഹൃത്തുക്കൾ ചേർന്നാണ് വിയപുരത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയത്. ഇവരിൽ ശ്രീജിത്ത്,ഹനീഷ്,സജാദ് എന്നിവർ കുളിക്കാനായി പമ്പയിൽ ഇറങ്ങി. കുളിക്കുന്നതിനിടയിൽ ഇവർ മുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും ഒന്നരമണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കായംകുളം താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. ഇവരുടെ മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only