04 മാർച്ച് 2021

ജെസിഐ ഓമശ്ശേരി ചാപ്റ്റർ ഇൻസ്റ്റലേഷനും അവാർഡ് ദാനവും നടത്തി.
(VISION NEWS 04 മാർച്ച് 2021)


ഓമശ്ശേരി : ജൂനിയർ ചേംബർ ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്റർ ഏഴാമത് ഇൻസ്റ്റലേഷനും അവാർഡ് ദാനവും സംഘടിപ്പിച്ചു. ഓമശ്ശേരി റൊയാഡ് ഫാംഹൗസിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. ജെ. സി അബ്ദുൽ ഗഫൂർ അധ്യക്ഷം  വഹിച്ചു. 2021 പ്രസിഡണ്ടായി സുൽഫിക്കർ അമ്പലക്കണ്ടി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ജെസിഐ മുൻ മേഖലാ പ്രസിഡണ്ട് രാകേഷ് നായർ മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡണ്ട് ഡോ. സുശാന്ത് സി, വൈസ് പ്രസിഡണ്ട് റഹൂഫ് പുത്തലൻ, പി.വി സാദിഖ് എന്നിവർ സംസാരിച്ചു. ഡോക്ടറേറ്റ് നേടിയ വാസു മാസ്റ്റർ, സഞ്ചാര സാഹിത്യകാരൻ മുനീർ  വികെ, മികച്ച ആർ ആർ ടി മാരായ ഷമീർ വി കെ, നിസാർ പുത്തൂർ , മികച്ച യുവ സംരംഭകൻ നജ്മുദ്ദീൻ ടൈൽ ടെക് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കെ.ലത്തീഫ്, സാജിദ് പാലിയിൽ, നൗഷാദ് ചെമ്പ്ര,ശംസുദ്ധീൻ സിയാന, ടി.നിസാം, ഷംസീർ,എ എൻ.ഹിബ, ഹിബ ഫാത്തിമ,പി. വി അഫ്ര ഷെറിൻ, കെ.അഫ്നാൻ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only