31 മാർച്ച് 2021

മുഖകാന്തിക്ക് മുള്‍ട്ടാണി മിട്ടി എങ്ങനെ ഉപയോഗിക്കാം
(VISION NEWS 31 മാർച്ച് 2021)
സൗന്ദര്യ സംരക്ഷണത്തിനും ചർമ്മ പരിപാലനത്തിനുമെല്ലാം ഉത്തമമായ മാര്‍ഗമാണ് മുള്‍ട്ടാണി മിട്ടി. മുൾട്ടാനി മിട്ടി ഉപയോഗിച്ചുള്ള ഫേസ് പാക്കുകൾ മുഖത്തെ എണ്ണമയം കുറയ്ക്കുന്നതിനും ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം കൈവരിക്കുന്നതിനും സഹായിക്കുന്നു. എണ്ണ, അഴുക്ക്, മാലിന്യങ്ങൾ എന്നിവ പുറന്തള്ളിക്കൊണ്ട് മുൾട്ടാണി മിട്ടി ചർമ്മത്തെ ശുദ്ധീകരിക്കുന്നു.രണ്ട് ടീസ്പൂൺ റോസ് വാട്ടറിൽ ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി മിക്സ് ചെയ്യുക. മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കാനായി ഇതിലേക്ക് ആവശ്യമായ വെള്ളം ചേർത്തു കൊടുക്കുക. നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടി 30 മിനിറ്റ് കഴിഞ്ഞ ശേഷം കഴുകിക്കളയുക.

ഒരു പാത്രത്തിൽ രണ്ട് ടേബിൾസ്പൂൺ മുൾട്ടാണി മിട്ടി എടുക്കുക. പഴുത്ത തക്കാളി ഉടച്ച് ഇതിലെ ജ്യൂസ് വേർതിരിച്ചെടുക്കുക. മുൾട്ടാണി മിട്ടിയിലേക്ക് തക്കാളി ജ്യൂസ് ചേർക്കുമ്പോൾ ഒരു ടീസ്പൂൺ നാരങ്ങ നീരും പിഴിഞ്ഞ് ചേർക്കാൻ മറക്കരുത്. ഒരു നല്ല പേസ്റ്റ് ഉണ്ടാക്കിയെടുക്കാനായി എല്ലാ ചേരുവകളും നന്നായി ഇളക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർക്കുക. മുഖത്തും കഴുത്തിലും പുരട്ടി 30-40 മിനിറ്റിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ശീലമാക്കുക

ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടി ഒരു ടീസ്പൂൺ ചന്ദനപ്പൊടിയോടൊപ്പം കലർത്തുക. മിനുസമാർന്ന പേസ്റ്റിനായി ആവശ്യമായ വെള്ളം ചേർത്ത് മിക്സ് ചെയ്യുക. മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റ് കാത്തിരുന്ന ശേഷം കഴുകിക്കളയുക. ഈയൊരു ഫേസ് പാക്കിൽ നിങ്ങൾക്ക് വേണമെങ്കിൽ റോസ് വാട്ടറും പാലും ചേർക്കാൻ സാധിക്കും. ചർമ്മത്തിന്റെ പിഎച്ച് ലെവൽ സന്തുലിതമാക്കിക്കൊണ്ട് എണ്ണമയം നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും ഒക്കെയായി ആഴ്ചയിൽ രണ്ടുതവണ വീതം ഇത് ഉപയോഗിക്കാം.

രണ്ട് ടേബിൾസ്പൂൺ തേനും മുൾട്ടാണി മിട്ടിയും ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയോടൊപ്പം കലർത്തുക. കഴുകി വൃത്തിയാക്കിയ മുഖ ചർമ്മത്തിൽ ഈ കൂട്ട് പ്രയോഗിച്ച് 15-20 മിനിറ്റ് കാത്തിരിക്കുക. വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ രണ്ട് തവണ ഇത് ശീലമാക്കുന്നത് മുഖക്കുരുവിനെ തടയും

രണ്ട് ടേബിൾസ്പൂൺ മുൾട്ടാണി മിട്ടി ഒരു ടേബിൾ സ്പൂൺ ആര്യവേപ്പില പൊടിച്ചെടുത്തതിനോടൊപ്പം ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ കലർത്തുക. അല്പം നാരങ്ങ നീര് കൂടി പിഴിഞ്ഞ് ചേർക്കുകയാണെങ്കിൽ അത് മികച്ച ഫലങ്ങൾ നൽകും. മുഖം കഴുകി ശുദ്ധിയാക്കി ഇത് തേച്ചു പിടിപ്പിക്കാം. 15 മിനിറ്റു നേരത്തെ കാത്തിരിപ്പിന് ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം.

1: 2 എന്ന അനുപാതത്തിൽ മുൾട്ടാണി മിട്ടി, കറ്റാർ വാഴ ജെൽ എന്നിവ സംയോജിപ്പിക്കുക. കഴുകി വൃത്തിയാക്കിയ മുഖ ചർമ്മത്തിൽ ഈ പേസ്റ്റ് പുരട്ടി വച്ച് 20-30 മിനിറ്റിനു ശേഷം കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ശീലമാക്കിയാൽ മുഖക്കുരുവിനെ പ്രശ്നങ്ങൾ എളുപ്പത്തിൽ പ്രതിരോധിക്കാൻ സാധിക്കും.

മുൾട്ടാണി മിട്ടി, പഞ്ചസാര, തേങ്ങാവെള്ളം എന്നിവ തുല്യ അളവിൽ ചേർത്തു മിക്സ് ചെയ്ത് ഒരു സ്‌ക്രബ് തയ്യാറാക്കിയെടുക്കുക. വൃത്താകൃതിൽ ഇത് നിങ്ങളുടെ മുഖ ചർമ്മത്തിൽ തേച്ചു പിടിപ്പിക്കുക. വരണ്ടുണങ്ങാനായി 10-15 മിനിറ്റ് കാത്തിരിക്കാം. ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. മിനുസമാർന്ന ചർമ്മത്തിനായി ആഴ്ചയിൽ ഒരിക്കൽ വീതം ഇത് ചെയ്യുക.

മുൾട്ടാണി മിട്ടി, ഓട്‌സ് പൊടി എന്നിവ തുല്യ അളവിൽ എടുക്കുക. ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ ചന്ദനപ്പൊടിയും ചേർക്കുക. പേസ്റ്റ് മിക്സ് ചെയ്തെടുക്കാൻ ആവശ്യമായ പാൽ ഒഴിച്ചു ചേർക്കാം. മോയിസ്ചറൈസിംഗിനും വരണ്ട ചർമ്മത്തെ മൃദുവാക്കാനുമെല്ലാമായി ഇത് സൗമ്യമായി ചർമ്മത്തിൽ തടവുക.

ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടിയിൽ ഒരോ ടീസ്പൂൺ തേൻ, നാരങ്ങ നീര്, തക്കാളി ജ്യൂസ്, പാൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ചർമ്മത്തിൽ പുരട്ടി 15-20 മിനിറ്റ് വിടുക. തണുത്ത വെള്ളത്തിൽ കഴുകി കളയുക. ചർമ്മത്തെ ശാന്തമാക്കാനും കറുത്ത പാടുകളെ കുറയ്ക്കാനുമായി ഇത് പതിവായി ശീലമാക്കുക.

മുൾട്ടാണി മിട്ടിയും തൈരും തുല്യ അളവിൽ ചേർത്ത് ഇളക്കുക. ഇതിലേക്ക് തേനും നാരങ്ങ നീരും ചേർത്ത് മിക്സ് ചെയ്യുക. ചർമ്മത്തിൽ പുരട്ടി 20 മിനിറ്റ് കാത്തിരുന്ന ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

ഒരു കപ്പ് പഴുത്ത പപ്പായ ഉടച്ചെടുക്കുക. ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടിയിൽ ഇതിൽ മിക്സ് ചെയ്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കിയെടുക്കുക. ഒരു ടീസ്പൂൺ തേനും ഇതിനോടൊപ്പം ചേർത്ത് കഴുകി തുടച്ച് വൃത്തിയാക്കിയ ചർമ്മത്തിൽ പുരട്ടി 15-20 മിനിറ്റ് നേരം കാത്തിരിക്കുക. അതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക.

രണ്ട് ടേബിൾസ്പൂൺ മുൾട്ടാണി മിട്ടിയോടൊപ്പം ഒരു ടേബിൾ സ്പൂൺ പാലും ഒരു ടേബിൾസ്പൂൺ വെള്ളരിക്കാ ജ്യൂസും ചേർത്ത് നന്നായി യോജിപ്പിക്കുക. ചർമ്മത്തിൽ ഇത് പ്രയോഗിച്ച് 15 മിനിറ്റിനു ശേഷം കഴുകി കളയുക.

മുൾട്ടാണി മിട്ടിയോടൊപ്പം ഗ്ലിസറിനും ബദാം പേസ്റ്റും ചേർത്ത് ഏറ്റവും മിനുസമാകുന്നതു വരെ മിക്സിംഗ് ചെയ്യുക. കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗത്ത് ഇത് പ്രയോഗിക്കുക. വരണ്ടുണങ്ങാനായി 10-15 മിനിറ്റ് അനുവദിക്കുക. ഈ ഭാഗത്ത് വെള്ളം തളിച്ചുകൊണ്ട്, ഫേസ് പാക്ക് തുടച്ചുമാറ്റുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only