ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ വലിയ കേശവൻ ചരിഞ്ഞു. 52 വയസായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തോളമായി ചികിത്സയിലായിരുന്നു കേശവൻ. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു.
2000ത്തിലാണ് കേശവനെ നടയിരുത്തിയത്. ശാന്തസ്വഭാവക്കാരനായ വലിയ കേശവൻ ദേവസ്വത്തിലെ തലയെടുപ്പുള്ള ആനകളിൽ മുൻനിരക്കാരനാണ്. വലിയ കേശവൻറെ വിയോഗത്തോടെ ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ എണ്ണം 45 ആയി.
Post a comment