28 മാർച്ച് 2021

വേനൽക്കാലത്ത് കണ്ണിന് വേണം കരുതൽ
(VISION NEWS 28 മാർച്ച് 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ദിനംപ്രതി കൂടുന്ന ചൂടിനൊപ്പം പെരുകുകയാണ് രോഗങ്ങളും. വ്യക്തിശുചിത്വവും പരിസരശുചിത്വവും കൃത്യമായി പാലിച്ചില്ലെങ്കിൽ രോഗം ഏതു വഴിയിലൂടെയുമെത്താം. ചിക്കൻപോക്സ്, മഞ്ഞപ്പിത്തം, ചെങ്കണ്ണ് തുടങ്ങിയ പകർച്ചവ്യാധികളാണ് ഉഷ്ണകാലരോഗങ്ങളിൽ മുഖ്യം. തൊലിപ്പുറത്തെ ഫംഗസ് ബാധ, മൂത്രനാളിയിലെ അണുബാധ, ചൂടുകുരു എന്നിവയും ഉഷ്ണകാല അസുഖങ്ങളിൽപ്പെടുന്നു. വേണം, മൊബൈൽ ഫോൺ നിയന്ത്രണം ചെങ്കണ്ണ്, കൺവരൾച്ച, കൺകുരു, കണ്ണിനുണ്ടാവുന്ന അലർജി എന്നിവയാണ് ഉഷ്ണകാലത്തുണ്ടാകുന്ന നേത്രസംബന്ധമായ പ്രധാന അസുഖങ്ങൾ. അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ കൂടുതലായി പതിക്കുന്ന ഇക്കാലത്ത് തിമിരബാധയ്ക്കുള്ള സാധ്യതകൾ കൂടും. റെറ്റിനയെ ബാധിക്കുന്ന ഏജ് റിലേറ്റഡ് മാക്യുലാർ ഡി ജനറേഷൻ (എ.ആർ.എം.പി.), കണ്ണിന്റെയുള്ളിൽ പാടപോലെ തെളിയുന്ന ടെറീജിയം തുടങ്ങിയ അസുഖങ്ങളും ബാധിക്കാനുള്ള സാധ്യത ഏറെയാണ്. സ്മാർട്ട് ഫോണിന്റെ ഉഷ്ണകാലത്തുള്ള അമിതോപയോഗം നേത്രരോഗങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് സംസ്ഥാന ജനറൽ സെക്രട്ടറിയും തലശ്ശേരി കോംട്രസ്റ്റ് കണ്ണാസ്പത്രി മെഡിക്കൽ ഡയറക്ടറുമായ ഡോ. ശ്രീനി എടക്ലോൺ പറഞ്ഞു. കംപ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും സ്ക്രീനിൽ സൂക്ഷിച്ചുനോക്കിയിരുന്നാൽ സ്വതവേ വരണ്ടിരിക്കുന്ന കണ്ണുകൾ കൂടുതൽ വരളാനേ ഇതുപകരിക്കൂ. എ.സി.യിലും ശക്തിയിൽ കറങ്ങുന്ന ഫാനിന്റെ കീഴിലും ഇരുന്ന് ഇവ ഉപയോഗിച്ചാലും ഇതുതന്നെയാകും ഫലം -അദ്ദേഹം പറഞ്ഞു. ശ്രദ്ധിക്കാം, ഇക്കാര്യങ്ങൾ മറ്റുള്ളവർ ഉൾഭയത്തോടെ കാണുന്ന രോഗമെന്ന നിലയിലാണ് ചെങ്കണ്ണിന്റെ സ്ഥാനം. കണ്ണിൽ പൊടിവീണതുപോലുള്ള അസ്വസ്ഥത, നീരൊലിപ്പ്, ചുവപ്പുനിറം തുടങ്ങിയ ലക്ഷണങ്ങളോടെ തുടങ്ങുന്ന ചെങ്കണ്ണ് അതിവേഗം വ്യാപിക്കുന്ന അസുഖമാണ്. ചെങ്കണ്ണ് നിശ്ചിതസമയം കൊണ്ട് മാറുന്നതും ഗുരുതരമല്ലാത്തതുമായ അസുഖമാണെന്ന ധാരണയാൽ സ്വയം ചികിത്സ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തും. ചെങ്കണ്ണുൾപ്പടെയുള്ള അസുഖങ്ങൾ തടയാൻ ഇക്കാര്യങ്ങൾ മുൻകരുതലായെടുക്കാം. അൾട്രാവയലറ്റ് രശ്മികളിൽനിന്ന് കണ്ണിനെ രക്ഷിക്കാൻ പുറത്തിറങ്ങുമ്പോൾ കുട, കൂളിങ് ഗ്ലാസ്, തൊപ്പി എന്നിവ ഉപയോഗിക്കാം. സ്വിമ്മിങ് പൂളിലും കുളത്തിലും നീന്തുന്നവർ ഗൂഗിൾ ധരിക്കണം. തോർത്ത്, തൂവാല എന്നിവ പരസ്പരം കൈമാറി ഉപയോഗിക്കരുത് ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ നിർബന്ധമായും ഹെൽമറ്റും ഗ്ലാസും ധരിക്കണം ഉഷ്ണകാലത്ത് കണ്ണുകൾ ഇടക്കിടെ കഴുകുന്നത് ചിലപ്പോൾ ഗുണത്തെക്കാളേറെ ദോഷംചെയ്യും. പൈപ്പുവെള്ളത്തിലും ശുദ്ധമല്ലാത്ത വെള്ളത്തിലും കണ്ണ് കഴുകുന്നത് ദോഷമാണ്.കഴുകുന്നുവെങ്കിൽ തിളപ്പിച്ചാറി തണുത്ത വെള്ളം മാത്രം ഉപയോഗിക്കുക കണ്ണിലെ വരൾച്ച മാറാനുള്ള തുള്ളിമരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക നേത്രശസ്ത്രക്രിയകൾ കഴിഞ്ഞവർ പുറത്തിറങ്ങുമ്പോൾ കറുത്ത കണ്ണട ധരിക്കുന്നത് സുരക്ഷിതമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only