08 മാർച്ച് 2021

പത്ത്, പന്ത്രണ്ട് ക്ലാസ്സ് പരീക്ഷ; പുതുക്കിയ തീയതി പ്രഖ്യാപിച്ച് സി.ബി.എസ്.ഇ
(VISION NEWS 08 മാർച്ച് 2021)

ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പുതുക്കിയ പരീക്ഷാത്തീയതികൾ പ്രഖ്യാപിച്ച് സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷ ആരംഭിക്കുന്ന തീയതിയ്ക്കും അവസാനിക്കുന്ന തീയതിക്കും മാറ്റമില്ല. എന്നാൽ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മേയ് നാലിന് ആരംഭിച്ച് ജൂൺ 14-നെ അവസാനിക്കൂ. മുൻ ടൈംടേബിൾ പ്രകാരം ജൂൺ 11 വരെയായിരുന്നു പരീക്ഷ. പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥികൾക്ക് മേയ് 13,14 തീയതികളിൽ പരീക്ഷയുണ്ടാകില്ല.

പുതുക്കിയ തീയതികൾ പ്രകാരം പന്ത്രണ്ടാം ക്ലാസ്സിലെ ഫിസിക്സ്, മാത്സ് പരീക്ഷകൾ മേയ് 13, 31 തീയതികളിൽ നടക്കും. നേരത്തെയിത് ജൂൺ എട്ട്, ഒന്ന് തീയതികളിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ജൂൺ രണ്ടിന് നടത്താനിരുന്ന ജോഗ്രഫി പരീക്ഷ ജൂൺ മൂന്നിന് നടത്തും.

പത്താം ക്ലാസ്സ് വിദ്യാർഥികളുടെ സയൻസ് പരീക്ഷ മേയ് 21-ന് നടക്കും. ഈ തീയതിയിൽ നടക്കാനിരുന്ന ഗണിത പരീക്ഷ ജൂൺ രണ്ടിന് നടക്കും. ഇതിന് പുറമേ ഫ്രഞ്ച്, ജർമൻ, അറബിക്, സംസ്കൃതം, മലയാളം, പഞ്ചാബി, റഷ്യൻ, ഉർദു തുടങ്ങിയ വിഷയങ്ങളുടെ പരീക്ഷാത്തീയതിയിലും മാറ്റമുണ്ട്.

കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണ സി.ബി.എസ്.ഇ പരീക്ഷകൾ നടത്തുന്നത്. മാർച്ച് ഒന്ന് മുതൽ സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാക്ടിക്കൽ പരീക്ഷകൾ നടത്താനുള്ള അനുമതിയും നൽകിയിട്ടുണ്ട്.
🟥🟦⬛✍️
    *📙📔📚ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ മാസ്റ്റേഴ്‌സ്, ഗവേഷണ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം*
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ് സി.) ബാംഗ്ളൂർ മാസ്റ്റേഴ്സ്, ഗവേഷണ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. പിഎച്ച്.ഡി., എം.ടെക്. (റിസർച്ച്) എന്നീ റിസർച്ച് പ്രോഗ്രാമുകൾ, മാസ്റ്റർ ഓഫ് ടെക്നോളജി (എം.ടെക്.), മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്.), മാസ്റ്റർ ഓഫ് മാനേജ്മെന്റ്എന്നീ പ്രോഗ്രാമുകൾ, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം, എക്സ്റ്റേണൽ രജിസ്ട്രേഷൻ സ്കീം പ്രകാരമുള്ള പിഎച്ച്.ഡി. എന്നിവയാണുള്ളത്.

ബയോളജിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ഫിസിക്കൽ സയൻസസിൽ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമുകളുണ്ട്. ബി.എസ്സി., ബി.ഇ./ ബി.ടെക്., ഫാർമസി, വെറ്ററിനറി, ഫാർമസ്യൂട്ടിക്കൽസ്, അഗ്രിക്കൾച്ചറൽ സയൻസസ് ബാച്ചിലർ ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിനനുസരിച്ച് ജാം, ജസ്റ്റ് യോഗ്യത വേണ്ടിവരും.

സയൻസ് ഫാക്കൽറ്റിയിൽ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്, ബയോകെമിസ്ട്രി, ഇക്കോളജിക്കൽ സയൻസസ്, ഹൈ എനർജി ഫിസിക്സ്, ഇനോർഗാനിക് ആൻഡ് ഫിസിക്കൽ കെമിസ്ട്രി, മെറ്റീരിയൽസ് റിസർച്ച്, മാത്തമാറ്റിക്സ്, മൈക്രോബയോളജി ആൻഡ് സെൽ ബയോളജി, മോളിക്യുളാർ ബയോഫിസിക്സ്, മോളിക്യുളാർ റീപ്രൊഡക്ഷൻ, ഡെവലപ്മെന്റ് ആൻഡ് ജനറ്റിക്സ്, ന്യൂറോ സയൻസസ്, ഓർഗാനിക് കെമിസ്ട്രി, ഫിസിക്സ്, സോളിഡ് സ്റ്റേറ്റ് ആൻഡ് സ്ട്രക്ചറൽ കെമിസ്ട്രി എന്നീ വകുപ്പുകളിൽ/മേഖലകളിൽ ഗവേഷണ അവസരം ഉണ്ട്.

ഇന്റർ ഡിസിപ്ലിനറി മേഖലകളിലെയും എൻജിനിയറിങ്, എം.ടെക്കിലെയും (റിസർച്ച്) ഗവേഷണമേഖലകൾ https://iisc.ac.in/admissions/ലെ വിജ്ഞാപനത്തിലുണ്ട്. അവസാന തീയതി: മാർച്ച് 31.
🟥🟦⬛✍️
  *📙📔📚ഇഗ്നോ ബി.എഡ് പ്രോഗ്രാം: മാര്‍ച്ച് 20 വരെ അപേക്ഷിക്കാം*
2021-ലെ ബി.എഡ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ച് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). onlineadmission.ignou.ac.in/admissionഎന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 11-ന് നടത്തുന്ന പ്രവേശന പരീക്ഷ വഴിയാകും തിരഞ്ഞെടുപ്പ്. നാഷണൽ കൗൺസിൽ ഫോർ ടീച്ചർഎജ്യുക്കേഷന്റെ (എൻ.സി.ടി.ഇ) അംഗീകാരമുള്ളതാണ് ഇഗ്നോ നൽകുന്ന ബി.എഡ് കോഴ്സുകൾ.
*📱🪀https://bit.ly/3fnI64X*
*💱https://bit.ly/3gPJLB0*
യോഗ്യത:സയൻസ്/സോഷ്യൽ സയൻസ്/കോമേഴ്സ്/ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ബാച്ചിലർ/ മാസ്റ്റർ ബിരുദത്തിന് 50 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. 55 ശതമാനം മാർക്കിൽ കുറയാത്ത എൻജിനിയറിങ് ബിരുദധാരികൾക്കും അപേക്ഷിക്കാം.
ഇവർ എലിമെന്ററി എജ്യുക്കേഷനിലെ ട്രെയിൻഡ് ഇൻ സർവീസ് ടീച്ചറോ എൻ.സി.ടി.ഇ അംഗീകാരമുള്ള ടീച്ചേഴ്സ് എജ്യുക്കേഷൻ കഴിഞ്ഞവരോ ആയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് യോഗ്യതാ മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ട്..

അപേക്ഷിക്കേണ്ട വിധം, പഠന കേന്ദ്രങ്ങൾ തുടങ്ങിയ വിവരങ്ങളറിയാൻ //www.ignou.ac.in/ സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി- മാർച്ച് 20.
🟥🟦⬛✍️
    *📙📔📚കംപ്യൂട്ടര്‍ സയന്‍സുകാര്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ പ്രവേശനം നേടാം*
കംപ്യൂട്ടർ സയൻസ് ഗ്രൂപ്പിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾകൂടി പഠിക്കുന്ന ആൺകുട്ടികൾക്ക് പ്ലസ്ടു കഴിഞ്ഞ് സായുധസേനകളിൽ ഓഫീസറാകാൻ മൂന്നു ചാനലുകൾ വഴി ശ്രമിക്കാം. ഒന്ന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) നടത്തുന്ന നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി (എൻ.ഡി.എ. ആൻഡ് എൻ.എ.) പരീക്ഷ വഴിയാണ്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിക്കുന്ന ആൺകുട്ടികൾക്ക് നാഷണൽ ഡിഫൻസ് അക്കാദമി വഴി ആർമി, നേവി, എയർഫോഴ്സ് എന്നീ മൂന്നു സർവീസസിലേക്കും പോകാൻ അർഹതയുണ്ട്.

അതോടൊപ്പം ഈ പരീക്ഷ വഴി നേവൽ അക്കാദമിയിൽ ചേർന്ന് ഓഫീസറാകാനും അവസരമുണ്ട്. പരീക്ഷയെപ്പറ്റിയും പ്രവേശനരീതിയെപ്പറ്റിയും അറിയാൻ https://upsc.gov.inലെ എൻ.ഡി.എ ആൻഡ് എൻ.എ. വിജ്ഞാപനം കാണുക (എക്സാമിനേഷൻ >ആക്ടീവ് എക്സാമിനേഷൻസ്)
ഏഴിമല നാവികഅക്കാദമിയിലെ പ്ലസ്ടു ബി.ടെക്. കാഡറ്റ് എൻട്രിയാണ് രണ്ടാമത്തെ വഴി. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ മൂന്നുവിഷയങ്ങൾക്കുംകൂടി 70 ശതമാനം മാർക്കും ഇംഗ്ലീഷിന് പത്തിലോ പന്ത്രണ്ടിലോ 50 ശതമാനം മാർക്കും, ജെ.ഇ.ഇ. മെയിൻ പേപ്പർ ഒന്നിൽ ഒരു റാങ്കും ഉള്ള ആൺകുട്ടികൾക്ക് അപേക്ഷിക്കാം. ഷോർട്ട് ലിസ്റ്റിങ് ജെ.ഇ.ഇ. റാങ്ക് പരിഗണിച്ചാണ്. വിശദാംശങ്ങൾക്ക് https://www.joinindiannavy.gov.inകാണുക.
മൂന്നാമത്തെ സാധ്യത ഇന്ത്യൻ ആർമിയുടെ പ്ലസ്ടു ടെക്നിക്കൽ എൻട്രി സ്കീം ആണ്. അടുത്ത എൻട്രി വിജ്ഞാപനംമുതൽ (ജനുവരി 2022 എൻട്രി-46-ാം കോഴ്സ്) പ്രവേശനവ്യവസ്ഥയിൽ ചില മാറ്റങ്ങൾ വരുകയാണ്. ഫിസിക്സ്, കെമിസ്ട്രി മാത്തമാറ്റിക്സ് എന്നീ മൂന്നു വിഷയങ്ങൾക്കുംകൂടി 60 ശതമാനം മാർക്ക് വാങ്ങി പ്ലസ്ടു ജയിച്ച ആൺകുട്ടികൾക്ക് അപേക്ഷിക്കാം. ജെ.ഇ.ഇ. മെയിന്റാങ്കും വേണം. വിവരങ്ങൾക്ക് https://www.joinindianarmy.nic.inകാണണം.

ഈ മൂന്നുപ്രവേശനങ്ങൾക്കും വർഷത്തിൽ രണ്ടുതവണ വിജ്ഞാപനം ഉണ്ടാകും. ബിരുദത്തിന്റെ (വ്യത്യസ്ത മേഖലകളിൽ) അടിസ്ഥാനത്തിൽ ശ്രമിക്കാവുന്ന ഒട്ടേറെ എൻട്രികളും സായുധസേനകളിൽ ഉണ്ട്. അവയെക്കുറിച്ച് അറിയാൻ ഇവിടെ സൂചിപ്പിച്ച വെബ്സൈറ്റുകൾക്കൊപ്പം https://careerindianairforce.cdac.inകൂടി കാണുക.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only