28 മാർച്ച് 2021

ക്രൈസ്തവര്‍ ഓശാന ആചരിക്കുന്നു: വിശുദ്ധ വാരത്തിന് തുടക്കം
(VISION NEWS 28 മാർച്ച് 2021)തിരുവനന്തപുരം: വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ആചരിക്കുന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയ്ക്കായാണ് വിശ്വാസികള്‍ ഓശാന ആഘോഷിക്കുന്നത്. 

സംസ്ഥാനത്തും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ദേവാലയങ്ങളില്‍ ഓശാന ചടങ്ങുകള്‍ നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ കുരുത്തോല പ്രദക്ഷിണം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 

ദേവാലയങ്ങളില്‍ രാവിലെ തന്നെ ഓശാനയോടനുബന്ധിച്ചുള്ള  ചടങ്ങുകള്‍ ആരംഭിച്ചു. വിവിധ സഭാ അധ്യക്ഷന്‍മാര്‍ പള്ളികളില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കുരുത്തോല വിതരണത്തിനായി പള്ളികളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഓണ്‍ലൈനായി കൂടുതല്‍ വിശ്വാസികള്‍ക്ക് ചടങ്ങുകള്‍ കാണാനുള്ള സൗകര്യം മിക്ക ദേവാലയങ്ങങ്ങളും ഒരുക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only