29 മാർച്ച് 2021

കൊടുവള്ളിയിൽ അപരൻമാർ കാരാട്ട് റസാഖിന് വെല്ലുവിളിയാവുമോ?
(VISION NEWS 29 മാർച്ച് 2021)

കൊടുവള്ളി മണ്ഡലത്തിൽ ഇത്തവണ അപരൻമാർ വെല്ലുവിളി ഉയർത്തുമോ എന്നതാണ് വോട്ടർമാർ ഉറ്റുനോക്കുന്നത്.ബാലറ്റിൽ ഏഴാമതായി അബദുൽ റസാഖ്.കെ S/o അഹമ്മദ് കുട്ടി ചിഹ്നം ബക്കറ്റ്,

 എട്ടാമതായി  കാരാട്ട് റസാഖ് ചിഹ്നം ഗ്ലാസ്,

 ഒമ്പതാമതായി  അബ്ദുൽ റസാഖ് S/o മുഹമ്മദ് ചിഹ്നം കപ്പും സാസറും. 

ചിഹ്നങ്ങൾ തമ്മിൽ ഏറെ സാമ്യം പുലർത്തുന്നത് കാരണം പ്രവർത്തകർക്ക് വോട്ടർമാരെ കണ്ട് പഠിപ്പിക്കാൻ ഏറെ പാടുപെടേണ്ടി വരും.

ലീഗ് സ്ഥാനാർത്ഥി ഡോ.എം.കെ മുനീറിനുമുണ്ട് അപരൻമാർ എന്നാൽ ബാലറ്റിൽ അവരുടെ പേരുകൾ സമീപത്തല്ല.മുനീറിൻ്റെ ചിഹ്നമായ കോണി ബാലറ്റിൽ രണ്ടാമതും, അബ്ദുൽ മുനീർ അഞ്ചാമതും, മുനീർ എം.കെ s/o മുഹമ്മത് പത്താമതുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only