29 മാർച്ച് 2021

നാളെ മുതൽ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിക്കും
(VISION NEWS 29 മാർച്ച് 2021)

ഭക്ഷ്യക്കിറ്റ് വിതരണവും സ്‌പെഷ്യൽ അരി വിതരണവും നാളെ മുതൽ ആരംഭിക്കും. ഭക്ഷ്യവകുപ്പ് നിർദ്ദേശം നൽകി. കിറ്റ് വിതരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി.

രാവിലെ മുതൽ കിറ്റ് വിതരണം തുടങ്ങും. വൈകുന്നേരത്തോടെ സ്‌പെഷ്യൽ അരിയും നൽകും. കിറ്റുകൾ വിതരണത്തിനാവി റേഷൻ കടകളിലെത്തിച്ചു.

സ്‌പെഷ്യൽ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതിയുടെ സ്റ്റേ ചെയ്തിരുന്നു. മുൻഗണനേതര വിഭാഗത്തിനുള്ള സ്‌പെഷ്യൽ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെയുള്ള സർക്കാർ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരിവിതരണവുമായി സംസ്ഥാന സർക്കാരിന് മുന്നോട്ടുപോകാം. എന്നാൽ വോട്ടർമാരെ സ്വാധീനിക്കാൻ അരിവിതരണം ഉപയോഗിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ജസ്റ്റീസ് പി.വി. ആഷയുടെ ബെഞ്ചാണ് ഹർജി കേട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only