31 മാർച്ച് 2021

ശരീരഭാരം കുറയ്ക്കാന്‍ ഈ പഴങ്ങള്‍ കഴിക്കാം
(VISION NEWS 31 മാർച്ച് 2021)പ്രകൃതിദത്തമായ പഞ്ചസാരയടങ്ങിയിട്ടുള്ളതും കലോറി കുറഞ്ഞതും നാരുകൾ ധാരാളമടങ്ങിയിട്ടുള്ളതുമായ പഴങ്ങൾ വിശപ്പുകുറയ്ക്കുകയും മറ്റു കലോറി കൂടിയ ഭക്ഷണങ്ങളുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഇവയിൽത്തന്നെ ചില പഴങ്ങൾക്ക് പ്രത്യേക ഗുണങ്ങളുണ്ട്. വഴപ്പഴം മറ്റു പഴങ്ങളെ അപേക്ഷിച്ച് ഊർജവും അന്നജവും കൂടുതലാണെങ്കിലും വിറ്റാമിൻ സി, മഗ്നീഷ്യം, മാംഗനീസ്, വിറ്റാമിൻ എ, ബി6, തുടങ്ങിയവയും നാരുകളും ധാരാളമുള്ള പഴമാണ് നേന്ത്രപ്പഴം. പ്രധാനഭക്ഷണമായിത്തന്നെ കഴിക്കാവുന്ന ഒന്നാണിത്. പ്രോട്ടീൻ അടങ്ങിയ ഏതെങ്കിലും ഒരു വിഭവംകൂടി ഉൾപ്പെടുത്തിയാൽ സമീകൃതമായി. ആപ്പിൾ പ്രത്യേകിച്ച് വിവരണമാവശ്യമില്ലാത്ത പഴമാണ് ആപ്പിൾ. ഗ്ലൈസിമിക് ഇൻഡക്സ് വളരെ കുറഞ്ഞ, നാരുകൾ ധാരാളമുള്ള ആപ്പിൾ തൊലിയോടെ കഴിക്കുന്നതാണ് നല്ലത്. ഒരു ഭക്ഷണം രക്തത്തിലെ ഷുഗർനില ഉയർത്തുന്നതിന്റെ തോതിനെയാണ് ഗ്ലൈസിമിക് ഇൻഡക്സ് എന്നുപറയുന്നത്. ബെറികൾ ബെറികൾ എല്ലാംതന്നെ ആന്റി ഓക്സിഡന്റുകളുടെ കലവറയാണ്. ബെറികൾ വിശപ്പു മാത്രമല്ല കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദവും കുറയ്ക്കുന്നു. ചെറി പീച്ച്, പ്ലംസ്, ചെറി, ആപ്രികോട്ട് തുടങ്ങിയവയൊക്കെത്തന്നെ ഗ്ലൈസിമിക് ഇൻഡക്സ് കുറവും വിറ്റാമിൻ എയും സിയും കൂടുതലുമുള്ളവയാണ്. അതുകൊണ്ടുതന്നെ തൂക്കം കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. തണ്ണിമത്തൻ ധാരാളം വെള്ളമടങ്ങിയിട്ടുള്ളതുകൊണ്ടുതന്നെ തണ്ണിമത്തൻ കഴിച്ചാൽ പെട്ടെന്ന് വയറുനിറയും. അതുകൊണ്ട് കലോറികൂടിയ ഭക്ഷണങ്ങൾ കുറയ്ക്കാനാവും. ഇതിൽ നാരുകൾ ധാരാളമുള്ളതുകൊണ്ട് പെട്ടെന്ന് വിശക്കില്ല. വിറ്റാമിൻ കെ, ആന്റിഓക്സിഡന്റുകളായ വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, ലൈകോപിൻ എന്നിവയും തണ്ണിമത്തനിൽ ധാരാളമുണ്ട്. കലോറി കുറവുമാണ്. പാഷൻ ഫ്രൂട്ട് നമ്മുടെ നാട്ടിൻപുറങ്ങളിൽപോലും സുലഭമായി വളരുന്ന പാഷൻ ഫ്രൂട്ട് ഒരെണ്ണത്തിൽ ഏകദേശം 17 കലോറി ഊർജമേയുള്ളൂ. അതേസമയം എട്ടു ഗ്രാം നാരുകളുണ്ട്. ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനും ഇൻസുലിൻ സെൻസിറ്റിവിറ്റി കൂട്ടുന്നതിനും പാഷൻ ഫ്രൂട്ട് സഹായിക്കും. ഡെസർട്ട്, ജ്യൂസ് തുടങ്ങിയവയിൽ ചേർത്തോ തനിച്ചോ കഴിക്കാം. അവാക്കാഡോ അവശ്യ കൊഴുപ്പമ്ലങ്ങൾ ധാരാളമടങ്ങിയിട്ടുള്ള പഴമാണ് വെണ്ണപ്പഴം അഥവാ അവാക്കാഡോ. ഒലീവ് ഓയിലിലുള്ള മോണോ സാച്ചുറേറ്റഡ് ഒലീക് ആസിഡ് ഇതിലുണ്ട്. 100 ഗ്രാമിൽനിന്ന് 160 കലോറി ഊർജം ലഭിക്കുന്ന അവാക്കാഡോ വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ സി, പൊട്ടാസ്യം, വിറ്റാമിൻ ഇ എന്നിവ നൽകുന്നു. കൂടാതെ നിയാസിൻ, റൈബോഫ്ളാവിൻ, മഗ്നീഷ്യം, മാംഗനീസ് എന്നിവയും ഇതിൽ നല്ലതോതിലുണ്ട്. ഇത് സാലഡിൽ ചേർത്ത് കഴിക്കുന്നത് പച്ചക്കറികളിലെ കരോട്ടിനോയ്ഡ് ആഗിരണം വർധിപ്പിക്കും. ഗ്രേപ്പ്ഫ്രൂട്ട് 100 ഗ്രാം ഗ്രേപ്പ്ഫ്രൂട്ടിൽ 10 ഗ്രാം നാരുകളാണ്. 39 കലോറി മാത്രം ഊർജമാണ് നൽകുക. ഒരു ദിവസത്തേക്കാവശ്യമായ വിറ്റാമിൻ സിയുടെ 65 ശതമാനവും പ്രദാനം ചെയ്യാൻ ഇതിന് സാധിക്കും. ഗ്രേപ്പ്ഫ്രൂട്ടിന്റെ ഗ്ലൈസിമിക് ഇൻഡക്സ് കുറവാണ്. ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് ഒരു പകുതി ഗ്രേപ്പ്ഫ്രൂട്ട് കഴിക്കുന്നത് തൂക്കം കുറയ്ക്കും. ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കുന്നതിനും ഇതിനു കഴിവുണ്ട്. (കോട്ടയ്ക്കൽ അൽമാസ് ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യനാണ് ലേഖിക)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only