29 മാർച്ച് 2021

സ്പെഷ്യല്‍ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി
(VISION NEWS 29 മാർച്ച് 2021)

സ്പെഷ്യല്‍ അരി വിതരണം ചെയ്യാമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് കമ്മിഷൻ സ്റ്റേ ചെയ്തു. അരി വിതരണം തുടരണമെന്ന സര്‍ക്കാര്‍ അപേക്ഷ അംഗീകരിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ അരി വിതരണത്തിന് ശ്രമിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി അംഗീകരിക്കാനാവില്ലെന്ന് സർക്കാരും വാദിച്ചു. വെള്ള, നീല കാര്‍ഡുകാര്‍ക്ക് കിലോയ്ക്ക് 15 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരി നല്‍കാന്‍ തീരുമാനമുണ്ടായിരുന്നു. ഇതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്.

വിഷുവിനുള്ള ഭക്ഷ്യക്കിറ്റും മേയ് മാസത്തെ സാമൂഹിക ക്ഷേമപെന്‍ഷനും വോട്ടെടുപ്പിനു തൊട്ടു മുന്‍പ് വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കമ്മിഷനു പരാതി നല്‍കിയിരുന്നു. രണ്ടും ഏപ്രില്‍ ആറ് കഴിഞ്ഞു വിതരണം ചെയ്താല്‍ മതിയെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. വോട്ടെടുപ്പിനു തൊട്ടുമുന്‍പ് ഭക്ഷ്യക്കിറ്റുകളെല്ലം ഒന്നിച്ച് വിതരണം ചെയ്ത് ജനങ്ങളെ മയക്കാമെന്നാണോ മുഖ്യമന്ത്രി കരുതുന്നതെന്നും പ്രതിപക്ഷം ചോദിച്ചിരുന്നു.

എന്നാല്‍ വിഷു കിറ്റ് വിതരണം ഏപ്രില്‍ 1 മുതല്‍ മതിയെന്നാണ് ഭക്ഷ്യവകുപ്പ് തീരുമാനം. മഞ്ഞ,പിങ്ക് കാര്‍‍ഡുകാര്‍ക്ക് ഈ മാസം അവസാനത്തോടെ വിതരണം ചെയ്യാനുള്ള തീരുമാനമാണ് പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only