29 മാർച്ച് 2021

യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെ.എസ്.ആർ.ടി.സി.ക്കാർ യോഗ പഠിക്കുന്നു
(VISION NEWS 29 മാർച്ച് 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം:യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെ.എസ്.ആർ.ടി.സി. ജീവനക്കാരെ യോഗ പരിശീലിപ്പിക്കുന്നു. ജീവനക്കാരുടെ മാനസിക സമ്മർദം കുറയ്ക്കാനും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള നീക്കത്തിലാണ് മാനേജ്‌മെന്റ്. വ്യക്തിത്വവികസനം ഉൾപ്പെടെ വിവിധമേഖലകളിലെ വിദഗ്ധരാണ് ക്ലാസെടുക്കുന്നത്. രാവിലെയും വൈകീട്ടുമാണ് യോഗ പരിശീലനം. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് വൈദ്യസഹായം നൽകാനുള്ള പരിശീലനവും നൽകുന്നുണ്ട്.


ഡ്രൈവർമാർക്ക് മൂന്നുദിവസവും കണ്ടക്ടർമാർക്ക് രണ്ടുദിവസവുമാണ് പരിശീലനം. ഡ്രൈവർമാർക്ക് ജോലി ക്രമത്തിനനുസരിച്ചുള്ള ഭക്ഷണരീതിയും പരിശീലിപ്പിക്കും. മികച്ച ഡ്രൈവിങ് ഉറപ്പാക്കാൻ ഡ്രൈവിങ് പരിശീലകരും, റോഡ്‌സുരക്ഷാ വിദഗ്ധരും ക്ലാസെടുക്കും.

ജീവനക്കാരുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ ഉന്നത ഉദ്യോഗസ്ഥരും പരിശീലന വേദിയിലെത്തും.

ആദ്യബാച്ചിലെ 350 ജീവനക്കാരുടെ പരിശീലനമാണ് കോവളം അനിമേഷൻ സെന്ററിലും, കഴക്കൂട്ടം മരിയാറാണി ട്രെയിനിങ് സെന്ററിലും പുരോഗമിക്കുന്നത്. 31-ന് സമാപിക്കും. ഇതു വിലയിരുത്തി പരീശീലനപദ്ധതിയിൽ മാറ്റംവരുത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only