27 മാർച്ച് 2021

വോട്ടെടുപ്പിന് മുമ്പ് ശമ്പളവും പെന്‍ഷനും; ദു:ഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ ട്രഷറി പ്രവര്‍ത്തിക്കും
(VISION NEWS 27 മാർച്ച് 2021) തിരുവനന്തപുരം: ദു:ഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ (ഏപ്രില്‍ രണ്ട്, നാല്) സര്‍ക്കാര്‍ ട്രഷറികള്‍ പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് കാലത്ത് പെന്‍ഷനും ശമ്പളവും മുടങ്ങാതിരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് മുമ്പുതന്നെ ശമ്പളവും പെന്‍ഷനും ലഭിക്കും. 

പതിനൊന്നാം ശമ്പള പരിഷ്‌കരണ ഉത്തരവ് അനുസരിച്ചുള്ള പുതുക്കിയ നിരക്കിലുള്ള ശമ്പളവും പെന്‍ഷനും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിക്കുന്നതിന് വേണ്ടിയാണ് പൊതുഅവധി ദിനങ്ങള്‍ പ്രവൃത്തി ദിനമാക്കിയതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ മൂന്നിന് മുമ്പെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായാണ് ക്രമീകരണമെന്നും ഉത്തരവില്‍ പറയുന്നു. 

ഈ ദിവസങ്ങളില്‍ ഹാജരാകുന്ന ജീവനക്കാര്‍ക്ക് മറ്റൊരു ദിവസം അവധി അനുവദിക്കും. എന്നാല്‍ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് ഈ ദിവസങ്ങളില്‍ നിയന്ത്രിത അവധിയായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only