👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


12 മാർച്ച് 2021

Breaking news :കൊടുവള്ളിയിൽ എം കെ മുനീർ UDF സ്ഥാനാർഥി
(VISION NEWS 12 മാർച്ച് 2021)
കൊടുവള്ളി : കൊടുവള്ളിയില്‍ UDF - LDF സ്ഥാനാര്‍ത്ഥികളായി.യു ഡി എഫിന് വേണ്ടി മുസ്ലിം ലീഗ് ഉന്നത നേതാവും പ്രതിപക്ഷ ഉപനേതാവുമായ എം കെ മുനീര്‍ സിറ്റിംഗ് എംഎല്‍എ  കാരാട്ട് റസാഖിനെതിരെ മത്സരിക്കും.ഇന്ന് മുസ്ലിം ലീഗിന്‍റ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിലാണ് ഹൈദറലി തങ്ങള്‍ എം കെ മുനീറിനെ കൊടുവള്ളിയിലെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കാരാട്ട് റസാഖ് തന്നെ ഇത്തവണയും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം സി പി എം പ്രഖ്യാപിച്ചിരുന്നു.ഇനി എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ കൂടി പ്രഖ്യാപിക്കേണ്ടതുണ്ട്.ഇത് നാളെയുണ്ടാവും.

കൊടുവള്ളിയില്‍ റസാഖ് മാസ്റ്ററെയോ ഉമ്മര്‍ മാസ്റ്ററേയോ പരിഗണിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം മുനീറില്‍ എത്തുകയായിരുന്നു.മുനീറിന്‍റ സഥാനാര്‍ത്ഥിത്തത്തിലൂടെ പ്രാദേശിക ഭിന്നതകള്‍ ഒഴിവാക്കി പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ കഴിയുമെന്നും ഇതിലൂടെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിയുമെന്നും ലീഗ് പ്രതീക്ഷിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only