28 മാർച്ച് 2021

MI 10i ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 5ജി സ്മാർട്ട്ഫോൺ
(VISION NEWS 28 മാർച്ച് 2021)
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 5ജി സ്മാർട്ട്ഫോണാണ് എംഐ 10ഐ എന്ന് ഷവോമി. ഐ‌ഡി‌സി ഇന്ത്യ പ്രതിമാസ സ്മാർട്ട്‌ഫോൺ ട്രാക്കറിന്റെ റിപ്പോർട്ട് ഉദ്ധരിച്ചാണ് ഷവോമിയുടെ അവകാശവാദം. എംഐ 10, എംഐ 10 പ്രോ എന്നിവയുടെ വില കുറഞ്ഞ വേരിയന്റായി ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച എംഐ 10ഐ വൻതോതിൽ രാജ്യത്ത് വിറ്റഴിഞ്ഞു. ഇന്ത്യൻ ഉപയോക്താക്കൾക്ക് വേണ്ടി പ്രത്യേകം പുറത്തിറക്കിയ ഡിവൈസാണ് എംഐ 10ഐ എന്ന് ഷവോമ അറിയിച്ചു.   108 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് എംഐ 10ഐ സ്മാർട്ട്ഫോണിന്റെ സവിശേഷത. നവംബറിൽ ചൈനയിൽ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 9 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ അതേ സവിശേഷതകളാണ് എംഐ 10ഐയിൽ ഉള്ളത്. രാജ്യത്തെ ഒന്നാം നമ്പർ 5ജി ഫോണായി എംഐ10ഐ മാറിയെന്ന കാര്യം ഷവോമി ട്വിറ്റർ വഴിയാണ് പുറത്ത് വിട്ടിരിക്കുന്നത്. 2021 ജനുവരിയിൽ രേഖപ്പെടുത്തിയ കയറ്റുമതിയെ അടിസ്ഥാനമാക്കിയാണ് സ്മാർട്ട്‌ഫോൺ ഒന്നാം സ്ഥാനം നേടിയതെന്ന് ഗാഡ്‌ജെറ്റുകൾ 360 റിപ്പോർട്ട് ചെയ്തു. മാർക്കറ്റ് റിസർച്ച് സ്ഥാപനം പുറത്ത് വിട്ട റിപ്പോർട്ടിൽ എംഐ 10ഐയുടെ എത്ര യൂണിറ്റുകളാണ് രാജ്യത്ത് വിറ്റഴിച്ചത് എന്ന കാര്യമോ ഈ പട്ടികയിൽ രണ്ടാമത്തെയും മൂന്നാമത്തെയും ഡിവൈസുകൾ ഏതൊക്കെയാണ് എന്ന കാര്യമോ വെളിപ്പെടുത്തിയിട്ടില്ല. ഈ ഡിവൈസിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് 20,999 രൂപയാണ് ഇന്ത്യയിൽ വില. ഡിവൈസിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 21,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 23,999 രൂപയാണ് വില. ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് എംഐ 10ഐയിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉണ്ട്. 8 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750ജി എസ്ഒസിയാണ് ഉള്ളത്. 4,820 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യുന്നതിനായി 33വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. എംഐ 10ഐ സ്മാർട്ട്ഫോണിൽ നാല് പിൻ ക്യാമറകളാണ് നൽകിയിട്ടുള്ളത്. ക്വാഡ് ക്യാമറ സെറ്റപ്പിലെ പ്രമറി സെൻസർ 108 മെഗാപിക്സൽ സാംസങ് എച്ച്എം2 ആണ്. ഈ മികച്ച ക്യാമറയ്ക്ക് എഫ് / 1.75 ലെൻസാണ് നൽകിയിട്ടുള്ളത്. ഇതിനൊപ്പം അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും നൽകിയിട്ടുണ്ട്. ക്യാമറ സെറ്റപ്പിലെ അവസാനത്തെ ക്യാമറ 2 മെഗാപിക്സൽ ഡെപ്ത് സെൻസറാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എംഐ 10ഐ സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. എഫ് / 2.45 ലെൻസുമായി ജോടിയാക്കിയ ഈ ക്യാമറയിൽ നൈറ്റ് മോഡ്, എഐ ബ്യൂട്ടിഫൈ പോലുള്ള സോഫ്റ്റ്വെയർ ഫീച്ചറുകളും നൽകിയിട്ടുണ്ട്. 128 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജാണ് എംഐ 10ഐയിൽ ഉള്ളത്. ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയും നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only