08 April 2021

കിഴക്കോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ നാളെ (09-04-2021) മെഗാ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് എളേറ്റിൽ GMUP സ്കൂളിൽ.
(VISION NEWS 08 April 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


എളേറ്റിൽ:കോവിഡ് :19 പ്രതിരോധത്തിന്റെ ഭാഗമായി 45 വയസ്സിനു മുകളിൽ പ്രായമുള്ള കിഴക്കോത്ത് പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും   കിഴക്കോത്ത് PHC (എളേറ്റിൽ) യിൽ വെച്ച് ഞായർ, ബുധൻ ഒഴികെ ഉള്ള  എല്ലാ ദിവസങ്ങളിലും രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ വാക്‌സിനേഷൻ നൽകപ്പെടും.

*_വാക്‌സിനേഷൻ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി PHC യുടെ ആഭിമുഖ്യത്തിൽ നാളെ (09-04-2021) എളേറ്റിൽ GMUP സ്കൂളിൽ വെച്ച് രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ മെഗാ വാക്‌സിനേഷൻ ക്യാമ്പ് നടത്തപ്പെടുന്നു. ക്യാമ്പിൽ കിഴക്കോത്ത് പഞ്ചായത്തിലെ 45 വയസ്സിനു മുകളിലുള്ള വാക്‌സിനേഷൻ എടുക്കാൻ താല്പര്യമുള്ള എല്ലാർക്കും പങ്കെടുക്കാവുന്നതാണ്._*


*വാക്‌സിനേഷൻ എടുക്കാൻ വരുന്നവരുടെ ശ്രദ്ധക്ക്*

🛑 വാക്‌സിനേഷന്‍ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കുന്നതിനും, കാത്തു നിൽപ്പ് ഒഴിവാക്കുന്നതിനും www.cowin.gov.in എന്ന വെബ്‌സൈറ്റിലോ / ആപ് വഴിയോ രജിസ്റ്റര്‍ ചെയ്യുക. (സ്പോട് രെജിസ്ട്രേഷൻ ചെയ്യുമ്പോൾ സമയ നഷ്ടം ഉണ്ടാകും).

🛑 വാക്‌സിനേഷൻ എടുക്കാൻ വരുന്ന സമയത്ത് ആധാർ കാർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ കൊണ്ടുവരേണ്ടതാണ്.

🛑 ഏതെങ്കിലും അസുഖത്തിന് മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ ഷീട്ട് കൊണ്ട് വരേണ്ടതാണ്.

🛑 കിഡ്നി /ലിവർ സംബന്ധമായ അസുഖമുള്ളവർക്ക് മെഗാ ക്യാമ്പിൽ വെച്ച് വാക്‌സിനേഷൻ നൽകുന്നതല്ല.

🛑 വാക്‌സിനേഷൻ ഒന്നാം ഡോസ് എടുത്ത് 42 - 56 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് വാക്‌സിനേഷൻ എടുക്കേണ്ടതാണ്.

Post a comment

Whatsapp Button works on Mobile Device only