01 ഏപ്രിൽ 2021

പാചകവാതക വില 10 രൂപ കുറച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ
(VISION NEWS 01 ഏപ്രിൽ 2021)
ന്യൂഡൽഹി: ഗാർഹിക പാചകവാതകവില 10 രൂപ കുറച്ചു. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. ഇതോടെ 819 രൂപയുണ്ടായിരുന്ന സിലിണ്ടറിന് 809 രൂപയാകും.
ഒരു മാസത്തിനിടയിൽ നാല് തവണ വില വർധിച്ചതിനു ശേഷമാണ് പത്ത് രൂപ കുറച്ചിരിക്കുന്നത്. സാധാരണഗതിയിൽ പ്രഖ്യാപന ദിവസം മുതലാണ് വിലയിൽ മാറ്റമുണ്ടാകുന്നതെങ്കിൽ ഇക്കുറി ഒരു ദിവസം മുമ്പ് തന്നെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്. പശ്ചിമബംഗാൾ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്.


ഇന്ധനവിലയിൽ നേരിയ കുറവുണ്ടായതിന് പിന്നാലെയാണ് പാചകവാതകവിലയിലും ഇപ്പോൾ കുറവുവരുത്തിയിരിക്കുന്നത്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന് 809 രൂപയും, കൊല്‍ക്കത്തയില്‍ 835 രൂപയുമാണ് ഇടാക്കുക.2020 നവംബർ മുതൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ, പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയർന്നു കൊണ്ടിരിക്കുകയാണെന്നും ക്രൂഡ് ഓയിൽ വൻതോതിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില മാർക്കറ്റ് വിലയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് വില വർധനവിന് കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറഷൻ അറിയിച്ചിരുന്നു.

ജനുവരിയിൽ 694 രൂപയായിരുന്ന സിലിണ്ടറിന് ഫെബ്രുവരിയിൽ 719 രൂപയായി. ഫെബ്രുവരി 15ന് 769 രൂപ വർധിച്ചപ്പോൾ ഫെബ്രുവരി 25ന് 794 രൂപയാക്കിയും കൂട്ടി. മാർച്ചിൽ 819 രൂപയായും എണ്ണ കമ്പനികൾ വില കൂട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only