04 ഏപ്രിൽ 2021

കഴിഞ്ഞ വർഷം മരിച്ചത് 1239 ഇരുചക്രവാഹനയാത്രക്കാർ
(VISION NEWS 04 ഏപ്രിൽ 2021)കഴിഞ്ഞവർഷം സംസ്ഥാനത്ത് അപകടമരണങ്ങളിൽ കൂടുതലും ഇരുചക്രവാഹനങ്ങൾ വരുത്തിയതെന്ന് പോലീസ് റിപ്പോർട്ട്. 27,877 അപകടങ്ങളാണ് പോലീസ് കണക്കുകളിൽ ചേർത്തിരിക്കുന്നത്. ഇതിൽ 11,831 എണ്ണവും ബൈക്ക് -സ്കൂട്ടർ അപകടങ്ങളാണ്. ഈ അപകടങ്ങളിൽ 1239 പേർ മരിക്കുകയും ചെയ്തു. ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും ഉണ്ടായിരുന്നപ്പോഴാണ് ഇത്രയും അപകടങ്ങൾ സംഭവിച്ചത്.

7729 കാർ അപകടങ്ങളിലായി 614 പേരും മരിച്ചിട്ടുണ്ട്. 2458 ഓട്ടോറിക്ഷാ അപകടങ്ങളും 1192 ലോറി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ, ലോക്ഡൗൺമൂലം ബസ്സപകടങ്ങളിൽ കുറവ് വന്നിട്ടുണ്ട്‌. 713 സ്വകാര്യബസ് അപകടങ്ങളും 296 കെ.എസ്.ആർ.ടി.സി. അപകടങ്ങളുമാണ് നടന്നിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only