16 ഏപ്രിൽ 2021

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8; കോഴിക്കോട്ടും എറണാകുളത്തും ആയിരത്തിലേറെ രോ​ഗികൾla
(VISION NEWS 16 ഏപ്രിൽ 2021)



സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ. ഇന്ന് 1560 പേർക്കാണ് ജില്ലയിൽ രോ​ഗം കണ്ടെത്തിയത്. എറണാകുളത്തും ഇന്ന് ആയിരത്തിന് മുകളിലാണ് രോ​​ഗികൾ. സംസ്ഥാനത്ത് ആകെ ഇന്ന് 10,031 പേർക്കാണ് കൊവിഡ് കണ്ടെത്തിയത്.

കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂർ 737, കണ്ണൂർ 673, കാസർഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,775 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4877 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 221 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 9137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 641 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1523, എറണാകുളം 1335, മലപ്പുറം 849, കോട്ടയം 729, തിരുവനന്തപുരം 556, ആലപ്പുഴ 730, തൃശൂർ 715, കണ്ണൂർ 576, കാസർഗോഡ് 596, പാലക്കാട് 226, കൊല്ലം 448, വയനാട് 334, ഇടുക്കി 277, പത്തനംതിട്ട 243 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only