16 ഏപ്രിൽ 2021

​കുവൈറ്റിൽ ഭാഗിക പൊതുമാപ്പ്​ മേയ്​ 15 വരെ നീട്ടി
(VISION NEWS 16 ഏപ്രിൽ 2021)
കുവൈറ്റിൽ ഭാഗിക പൊതുമാപ്പ്​ മേയ്​ 15 വരെ നീട്ടി. 2020 ജനുവരി ഒന്നിന്​ മുമ്പ്​ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക്​ പിഴയടച്ച്‌​ താമസരേഖ നിയമവിധേയമാക്കാനുള്ള അവസരമാണ്​ മേയ്​ 15 വരെ നീട്ടി നല്‍കിയത്​. ഏപ്രില്‍ 15ന്​ അവസാനിക്കേണ്ട ഭാഗിക പൊതുമാപ്പാണ്​ ഒരു മാസം കൂടി നീട്ടിയത്​. ഡിസംബറില്‍ ഒരുമാസം നല്‍കിയ ​പ്രത്യേക അവസരം വിവിധ ഘട്ടങ്ങളിലായി നീട്ടിനല്‍കുകയായിരുന്നു.

ഭാഗിക പൊതുമാപ്പ്​ കാലാവധി കഴിഞ്ഞാല്‍ വ്യാപക പരിശോധനക്ക്​ ആഭ്യന്തര മന്ത്രാലയം ശക്​തമായ പരിശോധനക്ക്​ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്​. ഇനിയും ഉപയോഗപ്പെടുത്താതെ അനധികൃതമായി രാജ്യത്ത്​ തങ്ങുന്നവരെ പഴുതടച്ചുള്ള പരിശോധനയിലൂടെ പിടികൂടി നാടുകടത്താനാണ്​ തീരുമാനം. 180000 പേര്‍ രാജ്യത്ത്​ അനധികൃത താമസക്കാരായി ഉണ്ട്​ എന്നാണ്​ ആഭ്യന്തര മ​ന്ത്രാലയത്തിന്റെ കണക്കുകള്‍. വളരെ കുറച്ചുപേര്‍ മാത്രമേ ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only