30 ഏപ്രിൽ 2021

18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവര്‍ക്കും വാക്സിന്‍ സൗജന്യം, ഉത്തരവ് പുറത്തിറക്കി ആരോഗ്യ വകുപ്പ്
(VISION NEWS 30 ഏപ്രിൽ 2021)സംസ്ഥാനത്ത് പതിനെട്ട് വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍. സർക്കാർ മേഖലയിലാണ് വാക്സിന്‍ സൗജന്യമായി നല്‍കുക. ഇത് സംബന്ധിച്ച ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസം മുതല്‍ കൊവിന്‍ ആപ്പ് വഴി 18 കഴിഞ്ഞവര്‍ക്കും വാക്സിന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. 

പുതിയ ഉത്തരവോടെ സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി ലഭിക്കും. സംസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എല്ലാവർക്കും സൗജന്യ കൊവിഡ് വാക്സീൻ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only