16 ഏപ്രിൽ 2021

കൊടുവള്ളി നഗരസഭയിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നു, സമ്പൂർണ്ണ വാക്സിനേഷൻ ലക്ഷ്യം
(VISION NEWS 16 ഏപ്രിൽ 2021)


കൊടുവള്ളി :കൊടുവള്ളി നഗരസഭ പരിധിയിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ചു. കൊടുവള്ളിയിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , സാമൂഹ്യ-സാംസ്കാരിക-മത സംഘടനാ പ്രതിനിധികൾ, പോലീസ്, ആരോഗ്യ പ്രവർത്തകർ, വ്യാപാരി-പ്യവസായി ബിൽഡിംഗ്ഓണേഴ്സ് പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ കോവിഡ്-19 വ്യാപനത്തിനെതിരെയുള്ള ശക്തമായ നടപടികൾ ആസൂത്രണം ചെയ്തു.  അനാവശ്യമായി രാത്രി കാലങ്ങളിൽ സംഘം ചേരുന്നതും, കവലകളിലും മറ്റും കൂട്ടം കൂടി നിൽക്കുന്നതും കർശനമായി നിയന്ത്രിക്കപ്പെടുന്നതിന് ഡിവിഷൻ തലത്തിൽ കൌൺസിലർമാരുടെ നേതൃത്വത്തിൽ RRT പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.  സമ്പൂർണ്ണ വാക്സിനേറ്റഡ് നഗരസഭയാക്കി മാറ്റുന്നതിന്റെു ഭാഗമായി ആദ്യ ഘട്ടത്തിൽ വിവിധ മേഘലകളിൽ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതും ബോധവൽക്കരണ പ്രവർത്തനങ്ങൾക്കാവശ്യമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനച്ചു.
കോവിഡ് 19 മഹാമാരിയുടെ രണ്ടാംഘട്ട വ്യാപനത്തിന്റെ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളും വ്യാപാരികളും മത-സ്ഥാപനങ്ങളും സംഘടനാ പ്രവർത്തകരും ഒരുമിച്ചുള്ള മുന്നേറ്റം നടത്താനും സെക്ടർ മജിസ്ട്രേറ്റുമാർ, പോലീസ്, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ സംയുക്ത പട്രോളിംഗ് നടത്താനും തീരുമാനിച്ചു.  പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നടത്തുന്ന ഉദ്യോഗസ്ഥൻമാരോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
യോഗത്തിൽ നഗരസഭ ചെയർമാൻ ശ്രീ.വെള്ളറ അബ്ദു അദ്ധ്യക്ഷത വഹിച്ചു.  ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി.കെ.എം.സുഷിനി, സർവ്വശ്രീ. എ.പി. മജീദ് മാസ്റ്റർ, വായോളി മുഹമ്മദ് മാസ്റ്റർ, വി.കെ അബ്ദുഹാജി, സി.പി റസാഖ്, കെ.ശിവദാസൻ, ഷറഫുദ്ദീൻ കെ, അരവിന്ദാക്ഷൻ, പി.ടി.എ ലത്തീഫ്, എം.പി.സി നാസർ, ഒ.പി റഷീദ്, ടി.പി.സി ഗഫൂർ, അബ്ദുറഹിമാൻ മാസ്റ്റർ, സലീം അണ്ടോണ, നൂർ മുഹമ്മദ്, സലിം നെച്ചോളി,നഗരസഭ സെക്രട്ടറി ശ്രീ.പ്രവീൺ എ, ശ്രീ.സുരേഷ് എസ്.പി.ഒ, ഡോ.റിൻസി ആന്റിണി, സബ് ഇൻസ്പെക്ടർ എം.എ രഘുനാഥ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ആരോഗ്യകാര്യ സ്റ്റാന്റിംരഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ടി.മൊയ്തീൻ കോയ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only