05 ഏപ്രിൽ 2021

200 ജവാന്മാർ കുടുങ്ങിയത് 500 മാവോവാദികൾക്കു മുന്നിൽ
(VISION NEWS 05 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകന്യൂഡൽഹി: താരേമിൽ നിന്നുള്ള ജവാന്മാരുടെ സംഘം ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പുരിൽ നിന്ന് 500 കിലോമീറ്റർ അകലെ ജോനാഗുഡ്ഡയ്ക്കടുത്തുള്ള വനത്തിലൂടെ നീങ്ങുമ്പോഴാണ് പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പി.എൽ.ജി.എ.) ബറ്റാലിയനിൽപ്പെട്ട മാവോവാദികൾ ശനിയാഴ്ച ഉച്ചയോടെ വെടിയുതിർത്തത്. രണ്ടു കിലോമീറ്ററോളം നീളമുള്ള വനപാതയിൽ ഇരുനൂറോളം ജവാന്മാർ അഞ്ഞൂറോളം മാവോവാദികൾക്കുമുന്നിൽ കുടുങ്ങുകയായിരുന്നെന്നാണ് വിവരം.

സി.ആർ.പി.എഫിലെ ബസ്തരിയ ബറ്റാലിയനിൽപ്പെട്ട ജവാന്മാരും പ്രത്യേക പരിശീലനം നേടിയ കോബ്ര യൂണിറ്റിലുള്ളവരും ജില്ലാ റിസർവ് ഗാർഡ് അംഗങ്ങളുമാണ് മാവോവാദികളെ നേരിടാൻ പോയത്. തെക്കൻ ബസ്തറിലെ കാടുകളിൽ മാവോവാദി വേട്ടയ്ക്കായി സംയുക്ത സേനയിലെ രണ്ടായിരത്തോളം അംഗങ്ങളെയാണ് വെള്ളിയാഴ്ച രാത്രി നിയോഗിച്ചത്. താരേം, ഉസൂർ, പാമേട്, മിൻപ, നരാസാപുരം എന്നിവിടങ്ങളിലായായിരുന്നു തിരച്ചിൽ.

താരേം സി.ആർ.പി.എഫ്. ക്യാമ്പിന്റെ 15 കിലോമീറ്റർ മാത്രം അകലെയാണിത്. യന്ത്രവത്കൃത തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും അടക്കമാണ് മാവോവാദികൾ ഉപയോഗിച്ചത്. സി.ആർ.പി.എഫ്. ഡയറക്ടർ ജനറൽ കുൽദീപ് സിങ് ഞായറാഴ്ച രാവിലെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. എ.ഡി.ജി. സുൽഫിക്കർ ഹാസൻ, ഐ.ജി. (ഓപ്പറേഷൻസ്) നളിൻ പ്രഭാത് എന്നിവരും സംഭവസ്ഥലത്തുണ്ട്. വീരമൃത്യു വരിച്ചവർക്ക് ജഗ്ദാൽപ്പൂരിലെ ക്യാമ്പിൽ ഞായറാഴ്ച ആദരാഞ്ജലികളർപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only