07 ഏപ്രിൽ 2021

സ്വന്തം അധികാരം 2036 വരെ; നിയമഭേദഗതിയിൽ ഒപ്പുവച്ച് വ്ലാദിമിർ പുടിൻ
(VISION NEWS 07 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകതൻ്റെ അധികാരം 2036 വരെ തുടരുന്നതിന് ആവശ്യമായ നിയമഭേദഗതിയിൽ ഒപ്പുവച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ. 2024ൽ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും മാറണമെന്ന ചട്ടം നിലനിൽക്കെയാണ് 6 വർഷത്തെ രണ്ട് ടേം കൂടി അധികാരക്കസേരയിൽ തുടരാനുള്ള ഭേദഗതിയിൽ പുടിൻ ഒപ്പുവച്ചത്. രണ്ട് ദശാബ്ദക്കാലമായി പുടിൻ തന്നെയാണ് റഷ്യയെ ഭരിക്കുന്നത്.

നിലവിൽ 68 കാരനാണ് പുടിൻ. ഭേദഗതി നിലവിൽ വന്നതോടെ 83 വയസ്സ് വരെ അദ്ദേഹത്തിന് അധികാരത്തിൽ തുടരാനാവും. ഇതോടെ ജോസഫ് സ്‌റ്റാലിന് ശേഷം കൂടുതൽ കാലം അധികാരത്തിൽ തുടരുന്ന നേതാവ് കൂടിയാകും പുടിൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only