18 ഏപ്രിൽ 2021

കോവിഡ്‌ രോഗത്തിന്റെ രണ്ടാം തരംഗത്തിന്റെ തീവ്രത കുറയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ട ആ 20 കാര്യങ്ങൾ
(VISION NEWS 18 ഏപ്രിൽ 2021)കോവിഡിന്റെ രണ്ടാം തരംഗം കേരളത്തിൽ ഉൾപ്പടെ ആഞ്ഞടിക്കുകയാണ്‌. പ്രതിദിന കോവിഡ്‌ രോഗ ബാധിതരുടെ എണ്ണത്തിലും വൻ വർദ്ധനവാണ്‌ രേഖപ്പെടുത്തിക്കോണ്ടിരിക്കുന്നത്‌. കരുതൽ കൈവിട്ട നമ്മൾ കരുതലിലേക്ക്‌ മടങ്ങേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഈ വ്യാപനം വിരൽ ചൂണ്ടുന്നത്‌. അതുകൊണ്ടു തന്നെ എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകണമെന്ന മുന്നറിയിപ്പ്‌ നൽകുന്നത്‌ പ്രമുഖ ഡോക്ടർ രാജേഷ്‌ കുമാർ ആണ്‌. രാജേഷ്‌ ഡോക്ടർ പറയുന്ന 20 പോയിന്റുകൾ ഇവയാണ്‌.

1. ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ നിൽക്കരുത് സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക.

2. കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോൺ കൊടുക്കരുത്.

3. ആളുകൾ കൂടുന്ന ഒരു സ്ഥലത്തേക്കും പോകാതിരിക്കുക

4. കല്യാണങ്ങൾക്കു പങ്കെടുക്കാതിരിക്കുക , ഈ കൊറോണ കാലത്തു കല്യാണങ്ങൾക്കു ക്ഷണിക്കുന്നത് പരമാവധി ഒഴിവാക്കുക .

5. ആവശ്യമെങ്കിൽ മാത്രം മരണ വീടുകൾ സന്ദർശിക്കുക, വളരെ അടുത്ത ബന്ധുക്കൾ അയൽവാസികൾ അങ്ങനെയെങ്കിൽ മാത്രം.

6. എല്ലാ ചടങ്ങുകളും യാത്രകളും പൂർണമായും ഉപേക്ഷിക്കുക

7. നോട്ടു എണ്ണുമ്പോൾ നാവിൽ തൊട്ടു വിരൽ നനക്കരുത്.

8. നമ്മുടെ മൊബൈൽ മറ്റുള്ളവർക്കോ മറ്റുള്ളവരുടെ മൊബൈൽ നമ്മളോ തൊടാതിരിക്കുക അതു സ്വന്തം വീട്ടിൽ ആയാൽ പോലും .

9. ദയവു ചെയ്തു കാറി തുപ്പരുത്, പൊതുസ്ഥലത്ത് തീരെ തുപ്പരുത്, മൂക്കു ചീറ്റരുത്, തുറന്നു തുമ്മരുത്.

10. പുക വലിക്കുമ്പോൾ ആർക്കും ബുദ്ധിമുട്ടുണ്ടാകാതെ മാറി പോയി ഒതുക്കത്തിൽ വലിക്കുക .

11. പുറത്തു നിന്നു ചായ വെള്ളം ഡിസ്പോസിബിൽ ഗ്ലാസ്സിൽ കുടിക്കുക

12. നോട്ടു ഇടപാടുകൾ നടത്തി കഴിഞ്ഞാൽ ഉടനെ സാനിറ്റൈസേർ കയ്യിൽ തേക്കുക

13. ആർക്കും ഹസ്തദാനം നൽകരുത്

14. ഫോട്ടോ എടുക്കാനോ സെൽഫി എടുക്കാനോ ആയി ആരും തോളിൽ കയ്യിടുകയോ അടുത്തു നിൽക്കുകയോ ചെയ്യരുത്.

15. കടയിൽ നിന്ന് എന്തു വാങ്ങിയാലും സാനിട്ടൈസെർ ചെയ്യണം ശേഷം കൈ കഴുകണം.

16. വാഹനങ്ങളിൽ സാനിറ്റൈസേർ കരുതണം.

17. അപരിചിതരെ വാഹനത്തിൽ കയറ്റരുത്.

18. നമ്മൾ ഉപയോഗിക്കുന്ന പേന മറ്റുള്ളവർക്ക് കൊടുക്കരുത്.

19. കൈകൾ കൊണ്ട് എവിടെ തൊട്ടാലും സാനിറ്റൈസേർ ഉപയോഗിക്കുക

20. ക്ലോത് മാസ്ക് എന്നും കഴുകുക. ബസ്സിലും ട്രെയിനിലും ആളുകൾ കൂടുന്ന സ്ഥലത്തും പോകേണ്ടി വന്നാൽ സർജിക്കൽ മാസ്ക് ഉപയോഗിക്കുക.

ഈ ഇൻഫർമേഷൻ പരമാവധി ഷെയർ ചെയ്തു പ്രചരിപ്പിക്കുക.മനസിൽ വെക്കുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only