16 ഏപ്രിൽ 2021

​വിവിധ തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഏപ്രിൽ 21
(VISION NEWS 16 ഏപ്രിൽ 2021)
ജനറൽ റിക്രൂട്ട്‌മെൻറ്-സംസ്ഥാനതലം, സ്‌പെഷ്യൽ റിക്രൂട്ട്‌മെൻറ്-സംസ്ഥാനതലം, എൻ.സി.എ റിക്രൂട്ട്‌മെൻറ്-ജില്ലാതലം എന്നീ വിഭാഗങ്ങളിലായി വിവിധ തസ്തികകളിലേക്ക് കേരള പി.എസ്.സി അപേക്ഷ ക്ഷണിച്ചു.

ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയും രജിസ്റ്റർ ചെയ്തവർ സ്വന്തം പ്രൊഫൈൽ മുഖേനയും കമ്മീഷൻ വെബ്‌സൈറ്റിലൂടെ ഓൺലൈനായി മാത്രം അപേക്ഷിക്കുക. തസ്തിക, വകുപ്പ്, പ്രായം, യോഗ്യത, ഒഴിവുകൾ എന്നീ വിശദ വിവരങ്ങൾ വെബ്‌സൈറ്റിലുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 21 വരെ. വെബ്‌സൈറ്റ് വിലാസം: www.keralapsc.gov.in

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only