04 ഏപ്രിൽ 2021

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ക്ക് വീരമൃത്യു
(VISION NEWS 04 ഏപ്രിൽ 2021)



റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ക്ക് വീരമൃത്യു . മുപ്പതിലധികം സൈനികര്‍ക്ക് പരിക്കേറ്റതായും ബിജാപുര്‍ എസ്.പി കാമലോചന്‍ കശ്യപ് അറിയിച്ചു. 17 സൈനികരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച സുക്മ-ബിജാപുര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
സുക്മ-ബിജാപുര്‍ അതിര്‍ത്തിയിൽ പട്രോളിംഗ് നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചും വെടിവെച്ചു. നാല് മണിക്കൂറോളം തുടർന്ന ഏറ്റുമുട്ടലിൽ പതിനഞ്ചിലധികം മാവോയിസ്റ്റുകൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.എസ്ടിഎഫ്, ഡിആര്‍ജി, സിആര്‍പിഎഫ്, കോബ്ര എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള നാനൂറോളം പേരാണ് ഓപ്പറേഷനായി ഈ മേഖലയിലേക്ക് പോയത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകൾ ആയുധങ്ങള്‍ മോഷ്ടിച്ചതായും സിആര്‍പിഎഫ് വൃത്തങ്ങള്‍ പറഞ്ഞു.

മാവോയിസ്റ്റുകൾ സുരക്ഷാ സേനയെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നും ആയുധങ്ങളും യൂണിഫോമുകളും ഉൾപ്പെടെയുള്ളവ തട്ടിയെടുത്തുത്തെന്നും റിപ്പോർട്ടുകളുണ്ട്. മാവോയിസ്റ്റുകളെ നിരീക്ഷിക്കാൻ പ്രദേശത്ത് ആളില്ലാ ഏരിയൽ വെഹിക്കിൾ (യു‌എ‌വി) വിന്യസിച്ചു.റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ക്ക് വീരമൃത്യു . മുപ്പതിലധികം സൈനികര്‍ക്ക് പരിക്കേറ്റതായും ബിജാപുര്‍ എസ്.പി കാമലോചന്‍ കശ്യപ് അറിയിച്ചു. 17 സൈനികരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച സുക്മ-ബിജാപുര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
സുക്മ-ബിജാപുര്‍ അതിര്‍ത്തിയിൽ പട്രോളിംഗ് നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചും വെടിവെച്ചു. നാല് മണിക്കൂറോളം തുടർന്ന ഏറ്റുമുട്ടലിൽ പതിനഞ്ചിലധികം മാവോയിസ്റ്റുകൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.എസ്ടിഎഫ്, ഡിആര്‍ജി, സിആര്‍പിഎഫ്, കോബ്ര എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള നാനൂറോളം പേരാണ് ഓപ്പറേഷനായി ഈ മേഖലയിലേക്ക് പോയത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകൾ ആയുധങ്ങള്‍ മോഷ്ടിച്ചതായും സിആര്‍പിഎഫ് വൃത്തങ്ങള്‍ പറഞ്ഞു.

മാവോയിസ്റ്റുകൾ സുരക്ഷാ സേനയെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നും ആയുധങ്ങളും യൂണിഫോമുകളും ഉൾപ്പെടെയുള്ളവ തട്ടിയെടുത്തുത്തെന്നും റിപ്പോർട്ടുകളുണ്ട്. മാവോയിസ്റ്റുകളെ നിരീക്ഷിക്കാൻ പ്രദേശത്ത് ആളില്ലാ ഏരിയൽ വെഹിക്കിൾ (യു‌എ‌വി) വിന്യസിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only